ADVERTISEMENT

ന്യൂസീലൻഡിന്റെ ഈ വർഷത്തെ പക്ഷിയായി ഹോയിഹോയെ തിരഞ്ഞെടുത്തു. ന്യൂസീലൻഡിലെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ് ഹോയിഹോ. വാശിയേറിയ പ്രചാരണപ്രവർത്തനവും വോട്ടെടുപ്പിനും ശേഷമാണ് ഈ പദവി സ്വന്തമാക്കിയത്. 6,328 വോട്ടുകള്‍ക്കാണ് ഹോയിഹോ ഒന്നാം സ്ഥാനത്ത് എത്തിയത്.

ലോകത്ത് അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയാണ് ഹോയിഹോ. കഴിഞ്ഞ 15 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 78% കുറവുണ്ടായതായി പറയുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ഇവയുടെ സംരക്ഷണത്തിന് സഹായകമാകുമെന്ന് സംഘടനകൾ കരുതുന്നു.നാണം കുണുങ്ങിയാണെങ്കിലും ഉച്ചത്തിൽ ബഹളം ഉണ്ടാക്കാൻ ഇവയ്ക്ക് കഴിവുണ്ട്.  ഒരു വന്യജീവി സംഘടനയും മ്യൂസിയവും റഗ്ബീ ടീമും മദ്യകമ്പനിയും ചേർന്നാണ് ഹോയിഹോയ്ക്ക് വേണ്ടി പ്രചരണം നടത്തിയത്. 

English Summary:

Hoiho Crowned New Zealand's Bird of the Year: Can This Save the Endangered Penguin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com