ടണൽ നിർമാണം കൊണ്ട് ഗുണമില്ല; ഗതാഗതപ്രശ്നത്തിന് പരിഹാരമില്ല, പരിസ്ഥിതിക്ക് പ്രത്യാഘാതം
Mail This Article
വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും കമ്പളിപ്പിച്ചും നേടിയെടുഞ്ഞ കള്ളാടി- ആനക്കാംപൊയിൽ ഇരട്ടത്തുരങ്കത്തിന്റെ പരിസ്ഥിതി അനുമതി റദ്ദ് ചെയ്യണമെന്നും, കേരള സർക്കാറിനെതിരെ വിശ്വാസവഞ്ചനയ്ക്ക് നടപടികൾ സ്വീകരിക്കണമെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി. പശ്ചിമഘട്ടത്തിലൂടെയുള്ള ടണൽ നിർമാണം വയനാട്ടിലെ കൃഷിക്കോ അവിടുത്തെ വ്യവസായത്തിനോ ടൂറിസത്തിനോ ഒരുഗുണവും ചെയ്യില്ലെന്ന് ഉറപ്പാണ്. പകരം, അത് പരിസ്ഥിതിക്കും പരിസ്ഥിതി സുസ്ഥിരത ഉറപ്പുനൽകുന്ന സമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സമിതി പറയുന്നു.
വയനാട്ടിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് സ്ഥിരമായപരിഹാരം നൽകുന്നതിന് ഇപ്പോൾ നിലവിലുള്ള നാടുകാണി, താമരശ്ശേരി, പക്രംതാളം, പെരിയ, ബോയ്‌സ്‌ടൗൺ എന്നീ അഞ്ച് ചുരം റോഡുകൾ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇതിനായി ആവശ്യമായ വനഭൂമി ലഭ്യമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുനർവിചിന്തനത്തിന് തയ്യാറായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു.