ADVERTISEMENT

കാറിന്റെ ബോണറ്റിനുള്ളിൽ നിന്നും പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ. തായ്‌ലൻഡിലെ ചന്ദാബുരിയിലാണ് സംഭവം. ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് ജോലികഴിഞ്ഞ് ഫാമിനു സമീപം പാർക്കു ചെയ്തിരുന്ന കാറിനടുത്തെത്തിയപ്പോഴാണ് പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടത്.

പാമ്പ് കാറിനടിയിൽ അപ്രത്യക്ഷമായതോടെ അതിനുള്ളിലേക്ക് കയറിയതാകാമെന്ന് പ്രസോങ് ഉറപ്പിച്ചു. കാറിനടിയിലൂടെ എൻജിനകത്തു പ്രവേശിച്ച പാമ്പിനെ ഏറെ പണിപ്പെട്ടാണ് കണ്ടെത്താനായത്. വർക്ക്ഷോപ്പിലെത്തിച്ച കാറിന്റെ ബോണറ്റു തുറന്നും കാറ് ഉയർത്തിയും മറ്റും പാമ്പുപിടുത്ത വിദഗ്ധർ പരിശോധിച്ചെങ്കിലും പാമ്പിനെ ആദ്യം കണ്ടെത്താനായില്ല. അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് കാറിനുള്ളിൽ എൻജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്.

പത്തടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ രാജവെമ്പാലയ്ക്ക്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുക്കാനായത്. പൊതുവെ തണുത്ത കാലാവസ്ഥയായതിനാൽ ചൂടുതേടിയാകാം പാമ്പ് കാറിന്റെ എൻജിനുള്ളിൽ കടന്നതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.

English Summary: Cold King Cobra Sleeps In Warm Car Engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com