സൂപ്പർ മാർക്കറ്റിലെത്തിയത് കൂറ്റൻ ഉടുമ്പ്; ഭയന്നുവിറച്ച് കാഴ്ചക്കാർ, വിഡിയോ!
Mail This Article
സൂപ്പർ മാർക്കറ്റിയിൽ കയറിയ ഉടുമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തായ്‌ലൻഡിലെ സെവൻ സ്റ്റോറിലാണ് ഉടുമ്പ് കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സൂപ്പർമാർക്കറ്റിലെ അലമാരയിൽ അടുക്കി വച്ചിരുന്ന സാധനങ്ങൾ നിലത്തിട്ട് അലമാരയുടെ മുകളിൽ കയറിയിരിക്കുന്ന ഉടുമ്പിനെ ദൃശ്യത്തിൽ കാണാം.
തായ്‌ലൻഡിലെ നാഖോൺ പാതോം എന്ന സ്ഥലത്താണ് സൂപ്പർ മാർക്കറ്റ്. സംഭവം നടന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരും കൂറ്റൻ ഉടുമ്പ് ഷോപ്പിലേക്ക് വരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന കൗണ്ടറുകളുടെ പിന്നിലേക്ക് മാറി നിന്നു. ഭയന്നു പോയ ജീവനക്കാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. രക്ഷാപ്രവർത്തകരുമായി ഇവിടെയെത്തിയ പൊലീസ് അവരുടെ സഹായത്തോടെ ഉടുമ്പിനെ ഷോപ്പിൽ നിന്നും പുറത്തു ചാടിച്ചു.
ഭക്ഷണം തേടിയാകാം കൂറ്റൻ ഉടുമ്പ് ഷോപ്പിലേക്കെത്തിയതെന്നാണ് നിഗമനം. ഭക്ഷണസാധനങ്ങൾക്കിടയിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും ഉടുമ്പ് അവിടെ നിന്നും ഒന്നും ഭക്ഷിച്ചില്ലെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. അലമാരയിൽ അടുക്കി വച്ചിരുന്ന പാലിന്റെ പായ്ക്കറ്റുകൾ തട്ടിമറിച്ചാണ് ഉടുമ്പ് മുകളിൽ കയറി സ്ഥാനം പിടിച്ചത്. കടുത്ത ചൂടും മഴയുടെ കുറവും മൂലം ഭക്ഷ്യലഭ്യതയിലുണ്ടായ കുറവാകാം ഉടുമ്പിനെ ജനവാസ കേന്ദ്രത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്.
English Summary: Giant Lizard Creates Chaos At Supermarket. Horrifying Video Is Viral