ADVERTISEMENT

കാണാതായ വളർത്തുപൂച്ചയെ അന്വേഷിച്ചെത്തിയ കുട്ടി കണ്ടത് തന്റെ പൂച്ചയെ വിഴുങ്ങിയിട്ട് വിശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ. തായ്‌ലൻഡിലാണ് സംഭവം നടന്നത്. 11 വയസ്സുകാരിയായ ഗ്രേഷ്യയ്ക്കാണ് വളർത്തു പൂച്ചയായ ഹോ ജുനിനെ നഷ്ടപ്പെട്ടത്. ഗ്രേഷ്യയുടെ അമ്മ കാഞ്ചി നർദാണ് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം പങ്കുവച്ച് ഫേസ്ബുക്കിൽ പൂച്ചയുടെയും ഇരവിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പുറത്തേക്കിറങ്ങിയ വളർത്തുപൂച്ച ഹോ ജുൻ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാതായതോടെ ഗ്രേഷ്യ അന്വേഷിച്ചിറങ്ങി. പതിവു സ്ഥലങ്ങളിലൊന്നും കാണാതായതോടെ വീടിന്റെ പിന്നിലെത്തി. അവിടെ കണ്ട കാഴ്ച കുട്ടിയെ ഭയപ്പെടുത്തി. പൂച്ചയെ വിഴുങ്ങി വലിയ വയറുമായി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. ഇതുകേട്ടാണ് അമ്മയും അവിടേക്കെത്തിയത്. 

പാമ്പിനെ കണ്ടതോടെ പൂച്ചയെ നഷ്ടമായെന്ന് കാഞ്ചിക്കും മനസ്സിലായി. ഏറെ സങ്കടത്തോടെയാണ് ഇവർ പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കിൽ പങ്കുവച്ചത്. പാമ്പിനെ പിന്നീട് രക്ഷാപ്രവർത്തകരെത്തി വീടിനു സമീപത്തുനിന്നും നീക്കം ചെയ്തതായി ഇവർ വ്യക്തമാക്കി.

English Summary: Pet Cat Goes Missing, Later Found Inside Belly Of Huge Snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com