ഇങ്ങനെയുമുണ്ടോ മടിയൻമാർ;പറക്കാൻ ചിറകടിക്കണ്ടേ, ഇതാ സൗകര്യം, കടൽക്കാക്കയുടെ സവാരി!
Mail This Article
മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ഇടയിലുണ്ട് ഒന്നാന്തരം കുഴിമടിയൻമാർ. അത്തരമൊരു പക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഉയരത്തിൽ പറക്കുന്ന സീഗൾ അഥവാ കടൽക്കാക്കയുടെ പുറത്ത് ലാഘവത്തോടെയിരുന്നു യാത്ര ചെയ്യുന്ന മറ്റൊരു കടൽക്കാക്കയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
വലിയയിനം കടൽപ്പക്ഷികളായ സീഗളുകൾ പൊതുവെ വിരുതൻമാരായ പക്ഷികളാണ്. കടകളിൽ കയറി ഭക്ഷണം മോഷ്ടിക്കുന്നതും പുറത്തിരുന്നു കഴിക്കുന്നവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതുമൊക്കെ ഈ പക്ഷികളുടെ സ്വഭാവമാണ്. എന്നാൽ ഒരു പക്ഷി മറ്റൊരു സീഗൾ പക്ഷിയുടെ പുറത്തിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
എവിടെ നിന്നാണ് ഈ ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. വളരെ ലാഘവത്തോടെയായിരുന്നു സീഗളിന്റെ യാത്ര. അൽപസമയം പുറത്തുത്തിരുന്നു യാത്ര ചെയ്ത ശേഷം സീഗൾ തനിയെ പറക്കുന്നതും ദൃശ്യത്തിൽ കാണാം. ഏപ്രിൽ അവസാനവാരം പുറത്തിറങ്ങിയ ദൃശ്യം ഇതുവരെ 4.9 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
English Summary: This incredible footage shows a Seagull riding on its friend’s back during a flight