ADVERTISEMENT

കാലിൽ കടിച്ച വിഷപ്പാമ്പിനെ ചവച്ചരച്ച് 65 കാരൻ. ബിഹാറിലെ മാധോപുർ ദിഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. വൈകുന്നേരം വീടിനു പുറത്തിരിക്കുമ്പോഴാണ് രാമാ മഹ്തോ എന്ന 65 കാരന് പാമ്പു കടിയേറ്റത്. ഉടൻ തന്നെ ഇയാൾ പാമ്പിനെ കൈയിലെടുത്ത് വായിലിട്ട് ചവച്ചരയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പഞ്ചായത്തംഗമായ ഭൂഷൺ പ്രസാദുമൊത്ത് സംസാരിക്കുന്നതിനിടയിലാണ് രാമാ മഹ്തോയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ പാമ്പിനെ കൈകൊണ്ട് പിടിച്ച് നീ അത്രയ്ക്കായോ, എന്നെ കടിച്ചാൽ ഞാനും കടിക്കും എന്നു പറഞ്ഞാണ് പാമ്പിനെ വായിലിട്ട് ചവച്ചരച്ച് കൊന്നതെന്ന് ഭൂഷൺ പ്രസാദ് പ്രാദേശിക മാധ്യമങ്ങളൊട് വിശദീകരിച്ചു.

ശംഖുവരയൻ പാമ്പാണ് ഇയാളെ കടിച്ചത്. വീര്യമേറിയ വിഷമുള്ള പാമ്പാണിത്. സംഭവസ്ഥലത്തുണ്ടായിരുന്നവരും വീട്ടുകാരും ആശുപത്രിയിൽ ചികിത്സതേടാൻ നിർബന്ധിച്ചെങ്കിലും രാമാ മഹ്തോ നിരസിക്കുകയായിരുന്നു. പാമ്പിനെ കടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പല തവണ രാമാ മഹ്തോയുടെ മുഖത്തും കടിച്ചിരുന്നു. ഇതൊന്നും കാര്യമാക്കാതെ ചികിത്സ നിരസിച്ച ഇയാൾ വെകാതെ മരണത്തിനു കീഴടങ്ങുകയായിന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയായ ഉഗ്രവിഷമുള്ള ഒരു പാമ്പാണ് വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ. ഉയർന്ന അളവിൽ വിഷമുള്ള പാമ്പുകളിൽ ഒന്നാണിത് . അതീവ അപകടകാരികളായ പാമ്പുകളാണിവ. തലച്ചോറിനെ ബാധിക്കുന്ന വിഷമായതിനാൽ പെട്ടെന്നു തന്നെ കടിയേറ്റയാൾ മരണത്തിന് കീഴടങ്ങും. ബിഹാറിൽ വർഷത്തിൽ 4500 ൽ അധികം ആളുകൾ പാമ്പുകടിയേറ്റ് മരണപ്പെടാറുണ്ട്.കൂടുതൽ മരണങ്ങളും ശംഖുവരയന്റെയും അണലിയുടെയും കടിയേറ്റാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary: Angry Bihar man chews venomous snake after being bitten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com