ADVERTISEMENT

വന്യജീവി സങ്കേതത്തിലേക്കുള്ള ഓരോ യാത്രകളും സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളായിരിക്കും. വന്യമൃഗങ്ങളെ ഏറെ അടുത്തറിയാൻ ഇത്തരം യാത്രകൾ സഹായിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സഫാരിവാഹനത്തിൽ സഞ്ചരിച്ചിരുന്ന വിനോദസഞ്ചാരികൾക്ക് നടുവിലേക്ക് ഓടിവന്നു ചാടിക്കയറുന്ന സിംഹത്തിന്റെ ദൃശ്യമാണിത്. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികൾ ഭയന്നു നിലവിളിക്കുന്നതിനു പകരം സിംഹത്തെ സ്നേഹത്തോടെ ചേർത്തുപിടിച്ച് തലോടുന്ന കാഴ്ചയാണ് ദൃശ്യം കണ്ടവരെ ഞെട്ടിച്ചത്.

 

18 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യം ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. ഓ‍ഡ്‌ലി ടെറിഫൈയിങ് എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ഒടിക്കൊണ്ടിരുന്ന സഫാരിവാഹനത്തിന്റെ ഉള്ളിലേക്കാണ് സിംഹം ചാടിക്കയറിയത്. സഞ്ചാരികൾക്ക് നടുവിലേക്കെത്തിയ സിംഹത്തെ അവർ ചേർത്തുപിടിച്ച് തലോടുന്നത് ദൃശ്യത്തിൽ കാണാം. സിംഹത്തെ കണ്ടിട്ട് ഭയക്കാതെ അതിനെ ഒരു പൂച്ചക്കുട്ടിയെപ്പോലെ കണ്ട് തലോടിയ സഞ്ചാരികളുടെ ധൈര്യത്തെ പലരും അഭിനന്ദിച്ചു.

 

English Summary: Lioness Jumps Into A Safari Vehicle, Here's What Happens Next

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com