ADVERTISEMENT

വീണു കിടക്കുന്ന മരത്തടിയിലും മറ്റും കൂണുകൾ പറ്റിപ്പിടിച്ചു വളരുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ള കൂണിൽ പതുങ്ങിയിരിക്കുന്ന പച്ച നിറമുള്ള പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ ചിത്രം.

 

ഗ്രീൻ പിറ്റ് വൈപ്പർ വിഭാഗത്തിൽപ്പെട്ട പാമ്പാണ് കൂണിനുള്ളിൽ പതുങ്ങിയിരുന്നത്. കൂൺ നിരീക്ഷിക്കുന്നതിനിടയിലാണ് പാമ്പിനെ അതിനുള്ളിൽ കണ്ടെത്തിയത്. ഉടൻതനന്നെ ചിത്രങ്ങളും പകർത്തി. എന്നാൽ ചിത്രം പങ്കുവച്ചതോടെ അത് കൃത്രിമ ചിത്രമാണെന്ന് വിമർശിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. വിമർശനമുയർന്നതോടെ ഈ ചിത്രത്തിനൊപ്പം പകർത്തിയ മറ്റു ചിത്രങ്ങൾ കൂടി പർവീൺ കസ്വാൻ പങ്കുവച്ചതോടെ വിമർശകരുടെ സംശങ്ങൾക്ക് ഉത്തരമായി.

 

തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന വിഷപ്പാമ്പുകളിൽ ഒന്നാണ് ഗ്രീൻ പിറ്റ് വൈപർ.നേപ്പാൾ, വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങൾ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ട വിഷപ്പാമ്പുകളെ കാണാം.

 

English Summary: Netizens say photo of green snake by IFS official is 'photoshopped'; he shares three more to prove its real

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com