ADVERTISEMENT

വാഷിങ്ടണിലെ കലമയിൽ അമ്മയില്ലാതെ കണ്ടെത്തിയ രണ്ട് പ്യൂമകുഞ്ഞുങ്ങളെ മൃഗശാലയിലേക്ക് മാറ്റി. 20 ആഴ്ച പ്രായമുള്ള ആൺ പ്യൂമയെയും പെൺ പ്യൂമയെയുമാണ് വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് അധികൃതർ ഫിലഡെൽഫിയ മൃഗശാലയിലെത്തിച്ചു. ഇവരുടെ അമ്മ കർഷകന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതപ്പെടുന്നു.

മൃഗശാലയിലേക്ക് മാറ്റിയ പ്യൂമ കുഞ്ഞുങ്ങൾക്ക് അധികൃതർ പേരും നൽകി. എൽബ്രോച്ചെ എന്നാണ് ആൺ പ്യൂമയുടെ പേര്. പെണ്ണിന് ഒളിംപിയ എന്നും. ഇവരുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരുന്നു. ക്വാറന്റീൻ പൂർത്തിയായ ശേഷമേ പൊതുജനങ്ങൾക്ക് കാണാൻ അനുവാദം നൽകൂ.

ഇന്റർനാഷനൽ യൂണിയൻ കൺസർവേഷന്‍ ഓഫ് നേച്വർ (IUCN) പട്ടിക പ്രകാരം ‘ലീസ്റ്റ് കൺസേൺ’ വിഭാഗത്തിലാണ് പ്യൂമകൾ ഉൾപ്പെടുന്നത്. കൂഗർ, മൗണ്ടെയ്ൻ ലയൺ എന്ന പേരിലും ഇവ അറിയപ്പെടുന്നു. പ്യൂമ കുഞ്ഞുങ്ങൾ അമ്മയുടെ പരിചരണത്തിലാകും വളരുക. അലാസ്ക മുതൽ ചിലി വരെയുള്ള പ്രദേശങ്ങളില്‍ ഇവയെ കാണാം.

Cotent Highlights: Heartbreaking Rescue: Abandoned Puma Cubs Find New Hope at Philadelphia Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com