ADVERTISEMENT

വളവുകളിലും എതിരെ വാഹനം വരുമ്പോഴും ഓവർടേക്കിങ് പാടില്ല എന്നത് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളിലൊന്നാണെങ്കിലും ഇത്തരം പ്രവർത്തികൾകൊണ്ടുള്ള അപകടങ്ങൾക്ക് കുറവൊന്നുമില്ല. ബസുകളും ലോറികളും പോലുള്ള വലിയ വാഹനങ്ങൾ തുടങ്ങി ബൈക്കുകൾ വരെ അശ്രദ്ധയോടെ മറ്റുവാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് നാം നിരന്തരം കാണാറുണ്ട്. അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം ഈ വിഡിയോ പറയും.

രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിക്കുന്നതിന്റേതാണ് വിഡിയോ. ഒരു ബസിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയെ മറികടന്ന് എത്തിയ ബസ് എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. എതിരെ വരുന്ന ബസ് അപകടം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. അശ്രദ്ധമായ മറികടക്കൽ ശ്രമമാണ് അപകടം വരുത്തിവെച്ചത് എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ചില്ലുകള്‍ ഉള്‍പ്പെടെ ചിതറിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാൽ അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ഇരുവാഹനങ്ങളും വേഗം കുറച്ചതു മൂലമാണ് വൻ ദുരന്തം ഒഴിവായത് എന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com