ADVERTISEMENT

വാഹന വിപണിയിൽ പ്രതിസന്ധി തുടരുന്നതോടെ വിൽപന കൂട്ടാൻ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വൻ ഓഫറുകളാണ് നൽകുന്നത്. മാരുതിക്കും ടാറ്റയ്ക്കും ഹ്യുണ്ടേയ്ക്കും ഹോണ്ടയ്ക്കും പിന്നാലെ ഓഫറുകളുമായി റെനോയും എത്തിയിരിക്കുന്നു. ഡസ്റ്റർ, ക്വിഡ്, ലോഡ്ജി, ക്യാപ്ചർ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഓഫറാണ് കമ്പനി നൽകുന്നത്. വിവിധ മോഡലുകൾക്കും വകഭേദങ്ങൾക്കും അനുസരിച്ചാണ് ഇളവുകൾ നൽകുന്നത്. സെപ്റ്റംബർ ഓഫ് എന്ന പേരിലാണ് റെനോ വാഹനങ്ങൾക്ക് ഇളവുകൾ നൽകുന്നത്.

ചെറു എസ്‍യുവിയായ ഡസ്റ്ററിന്റെ പഴയ മോഡലിന്റെ  (ഫെയ്സ് ലിഫ്റ്റിന് മുമ്പുള്ള) ഡീസൽ പതിപ്പിന് 1 ലക്ഷം രൂപ വരെ ഇളവും പെട്രോൾ പതിപ്പിന് 30000 രൂപ വരെ ഇളവും കമ്പനി നൽകുന്നുണ്ട്. കൂടാതെ മുൻ റെനോ ഉപഭോക്താക്കൾക്ക് ലോയലിറ്റി ബോണസും ലഭിക്കും. പുതിയ ഡസ്റ്ററിന് ലോയലിറ്റി ബോണസായി 10000 രൂപയും എക്സ്ചേഞ്ചിന് 20000 രൂപയുമാണ് നൽകുന്നത്.

എംപിവിയായ ലോഡ്ജിയുടെ സ്റ്റാന്റേർഡിനും ആർഎക്സ്ഇ 85 പിഎസ് പതിപ്പിന് 30000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. കൂടാതെ സ്റ്റെപ്പ് എവേ മോഡലിന് 1 രൂപയ്ക്ക് ഇൻഷുറൻസു നൽകുന്നു. കൂടാതെ കോർപ്പറേറ്റ് ഓഫറായി 5000 രൂപ വരെ ഡിസൗണ്ടും നൽകുന്നുണ്ട്. ക്യാപ്ചറിന് എക്സ്ചേഞ്ച് ബെനിഫിറ്റായാണ് 1 ലക്ഷം രൂപ നൽകുന്നത്. ചെറു കാറായ ക്വിഡിന് 4 വർഷം വരെ വാറന്റിയും സീറോ ഡൗണ്‍ പേമെന്റും 20000 വരെ ഇളവുകളും നൽകുന്നുണ്ട്. കൂടാതെ ഒരു രൂപയ്ക്ക് ഇൻഷുറൻസോ അല്ലെങ്കിൽ ഒരു രൂപയ്ക്ക് 4 വർഷം / 40000 കിലോമീറ്റർ മെയിന്റനൻസ് പാക്കേജും നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com