ADVERTISEMENT

അടിമുടി മാറ്റങ്ങളുമായി പുതിയ ക്വിഡ് ഒക്ടോബർ ഒന്നിന് വിപണിയിലെത്തും. കൂടുതൽ സ്റ്റൈലിഷായി എസ്‌യുവി ലുക്കിലെത്തുന്ന രണ്ടാം തലമുറ ക്വിഡ് വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് റെനൊ പ്രതീക്ഷിക്കുന്നത്. ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. 

നേരത്തെ ക്വിഡിന്റെ ആദ്യ ചിത്രങ്ങൾ റെനോ പുറത്തുവിട്ടിരുന്നു. ‌പുതിയ ബംബർ, സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കുന്ന മാറ്റങ്ങൾ പുതിയ ക്വിഡിലുണ്ട്. ബംബറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്‌ലാംപുകളുടെ സ്ഥാനം. പുതിയ ടെയിൽ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്. 

അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റർ എൻജിനുകളുടെ പരിഷ്കരിച്ച പതിപ്പാകും പുതിയ ക്വി‍ഡിൽ. മാനുവൽ എഎംടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com