ADVERTISEMENT

ഇന്ത്യൻ വാഹന വിപണിക്ക് ഏറെ മാറ്റങ്ങൾ നൽകുന്ന വർഷമായിരിക്കും 2020. ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടത്തിന്റെ വരവും ഇന്ത്യൻ ക്രാഷ് ടെസ്റ്റും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരവുമെല്ലാം 2020നെ സംഭവ ബഹുലമാക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളെല്ലാം ബിഎസ് നിലവാരത്തിലേക്ക് ഉയർത്തും. എന്നാൽ ചെറിയ ഡീസൽ എൻജിനുകൾ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്താനുള്ള വലിയ ചെലവ് പരിഗണിച്ച് ചെറു ഡീസൽ എൻജിനുകൾ നിർത്തുമെന്ന് മാരുതി അടക്കമുള്ള നിർമാതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് പല ‍ഡീസൽ കാറുകളേയും വിപണിയിൽ നിന്ന് അപ്രത്യക്ഷരാക്കും.

ഗ്രേറ്റ് വാൾ മോട്ടോഴ്സ്, പിഎസ്എ തുടങ്ങിയ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്ക് അരങ്ങേറുന്ന വർഷവുമായിരിക്കും 2020. വാഹന നിർമാതാക്കൾക്ക് അത്ര മികച്ച വർഷമായിരുന്നില്ല 2019 എന്നതും 2020 നെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. നിരവധി ഇലക്ട്രിക് കാറുകളാണ് വിപണിയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്. 2020ൽ വിപണിയിലെത്തുന്ന പ്രധാന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com