ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കല്‍: 2.5 ലക്ഷം വരെ വിലക്കുറവില്‍ ഹ്യുണ്ടേയ് കാറുകൾ
Mail This Article
ബിഎസ് 6 നിലവാരത്തിലേക്ക് എത്തുന്നതിന് മുമ്പ് ബിഎസ് 4 വാഹനങ്ങൾ വിറ്റുതീർക്കാൻ വൻ ഓഫറുകളുമായി ഹ്യുണ്ടേയ്. വിവിധ മോഡലുകളിലായി 2.5 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടേയ് ഓഫർ നൽകുന്നത്. ബിഎസ് 4 വാഹനങ്ങളുടെ ലഭ്യതയ്ക്ക് അനുസരിച്ചാണ് ഇളവ്.
പ്രീമിയം സെഡാൻ എലാൻട്രയുടെയും എസ്‌യുവി ട്യൂസോണിന്റെയും പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കാണ് 2.50 ലക്ഷം രൂപ വരെ വിലക്കിഴിവ്. എലാൻട്രയ്ക്ക് 12 ഗ്രാം സ്വർണ നാണയവും ഫ്രീ ഇൻഷുറൻസും അധിക വാറന്റിയും കോർപ്പറേറ്റ് ഓഫറും അടക്കവും ട്യൂസോണിന് ക്യാഷ് ഡിസ്കൗണ്ടും അധിക വാറന്റിയും കോർപ്പറേറ്റ് ഓഫറും അടക്കവുമാണ് ഇളവ്.
വെർണയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും അടക്കം 90000 രൂപയാണ് ഇളവ്. ക്രെറ്റയുടെ 1.6 ലീറ്റർ പെട്രോൾ ഡീസൽ വകഭേദങ്ങൾക്ക് മാത്രമാണ് ഓഫറുകൾ. ഫ്രീ ഇൻഷുറൻസ്, 2 ഗ്രാം സ്വർണനാണയം എക്സ്ചേഞ്ച് ബോണസ് കോർപ്പറേറ്റ് ഓഫർ എന്നിവയടക്കം 1.15 ലക്ഷം രൂപയാണ് ഓഫർ.
പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20യുടെ ഇറ, മാഗ്ന പ്ലസ് വകഭേദങ്ങൾക്ക് ഫ്രീ ഇൻഷുറൻസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 45000 രൂപ വരെയും സ്പോർട്ടിനും അതിനു മുകളിലേയ്ക്കുള്ള വകഭേദങ്ങൾക്കും ഫ്രീ ഇൻഷുറൻസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 65000 രൂപ വരെയുമാണ് ഇളവു നൽകുന്നത്.
ചെറു സെഡാൻ എക്സെന്റിന് 95000 രൂപ വരെയാണ് ഓഫർ. ഐ10 നിയോസിന് ഫ്രീ ഇൻഷുറൻസ്, നാലുഗ്രാം സ്വർണ നാണയം, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 55000 രൂപ വരെ ഇളവുണ്ട്. ഗ്രാൻഡ് ഐ10ന് റോഡ്ടാക്സും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും അടക്കം 90000 രൂപ വരെയും സാൻട്രോയുടെ വകഭേദങ്ങൾക്ക് ഫ്രീ ഇൻഷുറൻസും മൂന്നുഗ്രാം സ്വർണ നാണയവും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും അടക്കം 55000 രൂപ വരെയും ഇളവ് നൽകുന്നു.