ADVERTISEMENT

നൂറുകണക്കിന് ആളുകളേയും കൊണ്ട്  ഭൂമിയിൽ നിന്ന് നിഷ്പ്രയാസം പറന്നുയരുന്ന വിമാനം ഒരു കാറ്റടിച്ചാൽ പറന്നു പോകുമോ?. ആർക്കും തോന്നാവുന്ന സംശയമാണ്. ആയിരക്കണക്കിന് കിലോഗ്രാം ഭാരമുള്ള വിമാനം കാറ്റല്ല കൊടുങ്കാറ്റു വന്നാലും കുലുങ്ങില്ല എന്നു കരുതുന്നവരുണ്ട‌െങ്കിൽ ഈ വിഡിയോ കാണാം. ദോഹയിൽ ശക്തമായ കാറ്റ് നിരക്കി നീക്കിയത് 242 പേരെ വഹിക്കാൻ കഴിവുള്ള ബോയിങ് 787–800 ഡ്രീം ലൈനറെയാണ്.

കഴിഞ്ഞ ദിവസം ദോഹ എയർപോർട്ടിലാണ് അപകടം നടന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റ് ബോയിങ് 787 വിമാനത്തെ പറത്തുകയായിരുന്നു. തൊട്ടടുത്തു പാർക്ക് ചെയ്തിരുന്ന എയർബസ് എ 350–900 ‌ൽ ഇടിച്ചാണ് ബോയിങ് നിന്നത്. എയർപോർട്ടിലെ സിസിടിവിയിലാണ് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിന്റെ ശക്തിയിൽ പറ്റിയതാണെന്നും വിമാനങ്ങൾ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് പാർക്ക് ചെയ്തിരുന്നതെന്നും ഖത്തർ എയർവെയ്സ് പറയുന്നു. ഇരുവിമാനങ്ങള്‍ക്കും ചെറിയ കേടുപാടുകളുണ്ടെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

 

English Summary: Wind Pushing Qatar Airways Aircraft Into Another Plane 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com