ADVERTISEMENT

ജീപ്പിന്റെ ജനപ്രിയ എസ്‍യുവി കോംപസിന്റെ പുതിയ പതിപ്പിന്റെ ആദ്യ പ്രദർശനം നാളെ. ഓൺലൈനായി സിഇടി (സെൻട്രൽ യൂറോപ്യൻ ടൈം) സമയം വൈകിട്ട് മൂന്നിന് 2021 കോംപസിനെ ജീപ്പ് അനാവരണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കുന്ന 2021 ജീപ്പ് അടുത്ത വർഷം ഇന്ത്യയിലുമെത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ ബ്രസീൽ, യൂറോപ്യൻ വിപണികളിലും അതിനു ശേഷം ഇന്ത്യയിലും ജീപ്പ് പുതിയ വാഹനത്തെ എത്തിക്കും. 

നിലവിലുള്ള കോംപസിൽ നിന്ന് മുഖം മിനുക്കി വളരെ അധികം മാറ്റങ്ങളോടെ ആയിരിക്കും പുതിയ വാഹനം പുറത്തിറങ്ങുക. പുതിയ മുൻ, പിൻ ബംപറുകൾ, മാറ്റങ്ങൾ വരുത്തിയ ഹെ‍ഡ്‍ലാംപ്, പുതിയ ഗ്രിൽ എന്നിവ 2021 കോംപസിലുണ്ടാകും.

കൂടുതൽ നിലവരമുള്ള ഇന്റരീയറാണ് വാഹനത്തിന്. യുകണക്ട് 5 എന്ന് പേരിട്ടിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. 2019 കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വലിയ 12.3 ഇഞ്ച് സ്ക്രീൻ, ഇന്റഗ്രേറ്റഡ് ആമസോൺ അലക്സ, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സൗകര്യങ്ങളുണ്ട് കൂടാതെ ഓവർ ദ് എയർ സോഫ്റ്റ്‌വെയർ അപ്ഡേഷനുള്ള സൗകര്യവുമുണ്ട്. എന്നാൽ അതേ സ്ക്രീൻ വലുപ്പം തന്നെയാണോ കോംപസിന്റെ സ്ക്രീനിന് എന്ന് വ്യക്തമല്ല.

ഇന്ത്യൻ പതിപ്പിന്റെ എൻജിന് കാര്യമായ മാറ്റങ്ങളുണ്ടാകാൻ വഴിയില്ല. വിപണിയിലെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഫീച്ചറുകളായിരിക്കും പുതിയ വാഹനത്തിന്റെ ഹൈലൈറ്റ്. റൈറ്റ് ഹാൻഡ് ഡ്രൈവ് കോംപസിന്റെ നിർമാണ ഹബ് ആയ പുണെയിലെ രഞ്ജൻഗാവിലെ നിർമാണശാലയും പുതിയ കോംപസിനായി ഒരുങ്ങി എന്നാണ് വാർത്തകൾ.

നേരത്തേ, കോംപസിന്റെ 7 സീറ്റർ വകഭേദം അടുത്തവർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 7 സീറ്ററിന്റെ പുറത്തിറക്കൽ കൂടുതൽ നീട്ടിവെച്ചാണ് പുതിയ കോംപസിനെ അവതരിപ്പിക്കുന്നത് എന്നാണ് അനൗദ്യോഗിക വിവരം.  Low-D എന്ന കോഡ്നാമത്തിൽ അറിയപ്പെടുന്ന 7 സീറ്റർ കോംപസ് ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.  

English Summary: 2021 Jeep Compass Unveling On June 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com