ADVERTISEMENT

ജീപ്പിന്റെ ചരിത്രവാഹനം വാഗണീർ തിരിച്ചുവരവിനൊരുങ്ങുന്നു. 1963 മുതൽ 1991 വരെ അമേരിക്കൻ വിപണിയിലെ സാന്നിധ്യമായിരുന്ന ജീപ്പ് വാഗണീറിനെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ജീപ്പ് തിരിച്ചെത്തിക്കുന്നത്. 2011 നോർത്ത് അമേരിക്കൻ ഓട്ടോഷോയിൽ പ്രഖ്യാപിക്കപ്പെട്ട വാഹനത്തിന്റെ കൺസെപ്റ്റാണ് ജീപ്പ് ഇപ്പോൾ പുറത്തിറക്കുന്നത്.

jeep-grand-wagoneer-2
Jeep Wagoneer

അടുത്ത വർഷം വാഗണീർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ജീപ്പിന്റെ ഐതിഹാസിക ഗ്രില്ലും അതിനു മുകളിൽ കൂടിയുള്ള എൽഇഡി ബാറുമാണ് മുൻവശത്തെ പ്രത്യേകത. ചെറിയ എൽഇഡി ഹെഡ്‌ലാംപുകളാണ്. വശങ്ങളിൽ ക്രോം ബോഡറുള്ള വിന്റോകളാണ്. എൽഇഡി‍ ടെയിൽ ലാംപാണ് പിന്നിൽ. ഉള്ളിലും ധാരാളം സൗകര്യങ്ങളുണ്ട്. 24 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്.

jeep-grand-wagoneer-1
Jeep Wagoneer

രണ്ട് സ്പോക്ക് സ്റ്റിയറിങ് വീലും, വാഹനത്തിന്റെ എല്ലാ വിവരങ്ങളും നൽകുന്ന മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയുമുണ്ട്. മൂന്നു നിരയിലാണ് മികച്ച സീറ്റുകളാണ്. എല്ലാ നിരയിലും ആഡംബര സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. 3.6 ലീറ്റർ വി6, 5.7 ലീറ്റർ‍ വ8 ഹൈബ്രിഡ് പെട്രോൾ എൻജിനുകളും 3 ലീറ്റർ ടർബോ ഡീസൽ എൻജിനുമായിരിക്കും വാഹനത്തിന് കരുത്തേകുക.

English Summary: Jeep Wagoneer Concept Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com