ADVERTISEMENT

മാരുതി സുസുക്കിയുടെ സെഡാനായ സിയാസിനെ ടൊയോട്ട മോട്ടോർ കോർപറേഷൻ ബെൽറ്റ എന്ന പേരിൽ മധ്യപൂർവ രാജ്യങ്ങളിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ലഭിക്കുന്ന സിയാസിന്റെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാണു ടൊയോട്ടയുടെ ബെൽറ്റ. നേരത്തെ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയെ ഗ്ലാൻസ എന്ന പേരിലും കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയെ അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ഇതിനു പുറമെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ റൂമിയൊൺ ടൊയോട്ട ദക്ഷിണ ആഫ്രിക്കയിലും അവതരിപ്പിച്ചു. ഇതേ രീതി പിന്തുടർന്നാണു ടൊയോട്ട ഇപ്പോൾ സിയാസിനെ ബെൽറ്റ എന്ന പേരിൽ വിൽക്കുന്നത്.

toyota-belta-2

 

സാങ്കേതിക വിഭാഗത്തിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാത്രമല്ല, കാഴ്ചയിലും ‘സിയാസി’ൽ നിന്നു വ്യത്യാസമൊന്നുമില്ലാതെയാണു ‘ബെൽറ്റ’യുടെ വരവ്. ‘വിറ്റാര ബ്രേസ’യെ ‘അർബൻ ക്രൂസർ’ എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ എസ് യു വിയുടെ മുൻഭാഗത്തിന്റെ രൂപകൽപ്പന ടൊയോട്ട സമഗ്രമായി പരിഷ്കരിച്ചിരുന്നു. അതേസമയം,  കാറിൽ പതിച്ച ടൊയോട്ട ചിഹ്നങ്ങളും പുത്തൻ പേരും മാത്രമാണു ‘സിയാസി’നെ ‘ബെൽറ്റ’യാക്കി മാറ്റുന്നത്. മുൻ ഗ്രില്ലിലും ബൂട്ടിലും സ്റ്റീയറിങ് വീലിലുമാണു ടൊയോട്ട ലോഗോ ഇടംപിടിക്കുന്നത്. 

toyota-belta-1

 

‘ബെൽറ്റ’യ്ക്കു കരുത്തേകുന്നത് ‘സിയാസി’ലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ്; 105 ബി എച്ച് പി വരെ കരുത്തും 138 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാണ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (എൽ എച്ച് ഡി) ലേ ഔട്ടോടെ എത്തുന്ന ‘ബെൽറ്റ’യിലെ  ട്രാൻസ്മിഷൻ സാധ്യത.

 

ഇതേ കാർ റൈറ്റ് ഹാൻഡ് ഡ്രൈവ്(ആർ എച്ച് ഡി) ലേ ഔട്ടോടെ ടൊയോട്ട കിർലോക്സർ മോട്ടോർ(ടി  കെ എം)  വൈകാതെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കുമെന്നാണു പ്രതീക്ഷ. ‘ബെൽറ്റ’യുടെ വരവിനു മുന്നോടിയായി ടി കെ എം ഇടത്തരം സെഡാനായ ‘യാരിസി’നെ ഇന്ത്യയിൽ നിന്നു പിൻവലിച്ചിരുന്നു. 

 

English Summary: Toyota Belta (rebadged Ciaz) revealed in the Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com