ADVERTISEMENT

എർട്ടിഗയുടെ പരിഷ്കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. പുതിയ മൈൽഡ് ഹ്രൈബ്രിഡ് എൻജിനും 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുമായി ജനപ്രിയ എംപിവി എത്തുമ്പോൾ എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ.

ertiga-3

 

പുറം ഭാഗത്ത് എന്തൊക്കെ മാറ്റങ്ങളുണ്ട്?

new-ertiga-2

 

മിഡ് ലൈഫ് ഫെയ്സ്‌ലിഫ്റ്റ് ആയതുകൊണ്ടു തന്നെ ആദ്യതലമുറയിൽ നിന്ന് രണ്ടാം തലമുറയിലേക്ക് എത്തിയപ്പോഴുണ്ടായ അടിമുടി മാറ്റം ഈ എർട്ടിഗയിൽ പ്രതീക്ഷിക്കരുത്. ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധയിൽ പെടുക എർട്ടിഗയുടെ മുൻ ഗ്രില്ലുകളിലെ മാറ്റമാണ്. ‘ചിറകുകൾ’ പോലെ തോന്നിക്കുന്ന ക്രോം ട്രിമ്മുണ്ട് ഗ്രില്ലിൽ. ഡ്യൂവൽ ടോൺ അലേയ് വീലുകളും ടെയിൽ ഗേറ്റിലെ ക്രോം ഗാർണിഷുമുണ്ട്. കൂടാതെ സ്പ്ലെന്റിഡ് സിൽവർ, ഡിഗ്നിറ്റി ബ്രൗൺ എന്നീ നിറങ്ങളും വന്നിരിക്കുന്നു.

ertiga-1

 

ഇന്റീരിയറിലും ഫീച്ചറുകളിലും?

ertiga-2

 

ഉൾഭാഗത്ത് ക്യാബിൻ ഡിസൈനും ഡാഷ്ബോർഡ് ഡിസൈനുമെല്ലാം പഴയ മോഡലിന് ഏറക്കുറെ സാമ്യം. ഡാഷ്ബാർഡിൽ മെറ്റാലിക്ക് ടീക് വുഡ് ഡിസൈൻ വന്നിരിക്കുന്നു. ഡ്യുവൽ ടോണാണ് സീറ്റ് അപ്ഹോൾസറി. ഉയർന്ന വകഭേദമായ ഇസഡ്എക്സ്ഐ പ്ലസിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റം. ഓൺബോർഡ് വോയിസ് അസിസ്റ്റ് അടക്കം 40 ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ് എന്നിവയുണ്ട്. കൂടാതെ 4 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബിഎ, ഹിൽഹോൾഡ് അസിസ്റ്റ്, ഇഎസ്‍പി, പാർക്കിങ് ക്യാമറ, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാംപ്, എയർകൂൾഡ് കപ്പ്ഹോൾഡറുകൾ എന്നിവയുണ്ട്.

 

ഇന്ധനക്ഷമത കൂടി

 

സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് പുതിയ എർട്ടിഗയിൽ. രണ്ട് ഇൻജക്റ്റർ ഉപയോഗിക്കുന്ന എൻജിൻ മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകും. 103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കുമുണ്ട്‍. പെട്രോൾ മാനുവലിന് ലീറ്ററിന് 20.51 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 20.30 കിലോമീറ്ററും സിഎൻജിക്ക് 26.11 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

 

പഴയ നാലു സ്പീഡ് ഗിയർബോക്സിന് പകരം പുതിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. പാഡിൽ ഷിഫ്റ്റും പുതിയ മോഡലിനുണ്ട്. മാനുവലിൽ 5 സ്പീഡ് ഗിയർബോക്സ്. സിഎൻജി വകഭേദത്തിന് 87 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡിൽ ഓടുമ്പോൾ കരുത്ത് 100 ബിഎച്ച്പിയായി വർധിക്കും. 

 

English Summary: 2022 Maruti Suzuki Ertiga: new vs old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com