ADVERTISEMENT

മുംബൈ∙ ചെറിയ എസ്‌യുവിയായ എക്സ്‌യുവി 300ന്റെ വൈദ്യുത പതിപ്പ് അടുത്ത ജനുവരി–മാർച്ച് കാലത്തു വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂറിക്കർ അറിയിച്ചു. 4.2 മീറ്റർ നീളമുള്ള കാറായിരിക്കും ഇത്.

 

കമ്പനിയുടെ വൈദ്യുത വാഹന ബിസിനസ് നയം ഓഗസ്റ്റിൽ പ്രഖ്യാപിക്കും. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ വൈദ്യുത വാഹന സാങ്കേതികവിദ്യ പങ്കിടുന്നതു പഠിക്കാൻ കമ്പനി അവരുമായി കരാറിലെത്തിയിട്ടുണ്ട്.  എക്സ്‍‌യുവി 700 മോഡലിന് 18–24 മാസം കാത്തിരിപ്പുകാലമുണ്ടെങ്കിലും വൻതോതിൽ ബുക്കിങ് ലഭിക്കുന്നു. പ്രതിമാസം 5000 എണ്ണം ഉൽപാദിപ്പിക്കുമ്പോൾ, ബുക്കിങ് 9000–10000 ആണെന്ന് ജെജൂറിക്കർ പറഞ്ഞു.

 

English Summary: Mahindra to launch electric XUV300 in January 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com