ADVERTISEMENT

ലഡാക്കിലെ നുബ്ര വാലിയിലെ ഹണ്ടർ സാന്റ് ഡ്യൂണിൽ വാഹനം കയറ്റിയ ദമ്പതിമാരിൽനിന്ന് 50000 രൂപ പിഴ ഈടാക്കി പൊലീസ്. വാഹനമിറക്കുന്നതിന് നിരോധനമുള്ള പരിസ്ഥിതിലോല പ്രദേശത്ത് വാഹനം കയറ്റിയതിനാണ് ജയ്പുരിൽ നിന്നെത്തിയ ദമ്പതിമാരിൽനിന്ന് പിഴ ഈടാക്കിയത്. വാഹനം മണൽക്കൂനയിൽ കുടുങ്ങിയിരുന്നു. 

ദമ്പതിമാർക്ക് പിഴ ഏർപ്പെടുത്തിയ വിവരം ലേ ജില്ലാ പൊലിസാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‌നേരത്തെ ഹണ്ടർ സാന്റ് ഡ്യൂണിൽ സഞ്ചാരികൾ വാഹനമിറക്കുന്നത് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിലക്കിയിരുന്നു. ഇവിടുത്തെ പരിസ്ഥിതിക്ക് ആഘാതമേൽക്കും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

സമുദ്രനിരപ്പിൽ നിന്ന് 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മരുഭൂമിയാണ് ഹണ്ടർ സാൻഡ് ഡ്യൂൺസ്. ലേയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മരുഭൂമികളിലൊന്നാണ് നുബ്രാ താഴ്‌വാരത്തിലെ  ഹണ്ടർ സാൻഡ് ഡ്യൂൺസ്.

English Summary: Toyota Fortuner driving on sand dunes fined Rs. 50000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com