ADVERTISEMENT

സെഗ്‌മെന്റിലെ ഏറ്റവും കരുത്തൻ പെട്രോൾ എൻജിനുമായി എക്സ്‌യുവി 300 ടർബോ സ്പോർട്സ്. മൂന്നു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന് 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റർ ടി–ജിഡിഐ ടർബോ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന മോഡലിന് 130 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉണ്ട്.

 

ഉയർന്ന വകഭേദങ്ങളായ W6, W8, W8(O) എന്നിവയിലാണ് ടർബോ പെട്രോൾ എൻജിൻ ഓപ്ഷൻ ലഭിക്കുക. ചെറിയ മാറ്റങ്ങൾ പുതിയ വാഹനത്തിന് മഹീന്ദ്ര നൽകിയിട്ടുണ്ട്. മുൻ ബംബറിൽ റെൽ അക്സെന്റുകളോടു കൂടിയ ഗ്ലോസ് ബ്ലാക് എലമെന്റുണ്ട്. 

 

ഒക്ടോബർ പത്തുമുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ അഞ്ച് സെക്കൻഡ് മാത്രം മതി പുതിയ മോഡലിന്. മഹീന്ദ്രയുടെ മൈൽഡ് ഹൈബ്രി‍ഡ് ടെക്നോളജി ഉപയോഗിക്കുന്ന വാഹനത്തിന് 18.2 കിലോമീറ്ററാണ് ഇന്ധനക്ഷമത. നിലവിലെ പെട്രോൾ എൻജിനേക്കാൾ 20 എച്ച്പി അധിക കരുത്തും 30 എൻഎം അധിക ടോർക്കും പുതിയ മോഡലിലുണ്ട്. 

 

English Summary: Mahindra XUV300 TurboSport series launched at Rs 10.35 lakh, gets new 1.2-L TGDi engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com