ADVERTISEMENT

ചരക്കു ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റമാകാൻ എത്തുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയക്ക് കൈമാറും. 2017ൽ ട്രക്ക് ആദ്യം പ്രദർശിപ്പിച്ചപ്പോൾ തന്നെ 100 ട്രക്കുകളുടെ ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ട്രക്ക് നൽകുന്നത്. ഡിസംബർ 1 ന് ആദ്യ വാഹനം എത്തുമെന്നാണ് മസ്ക് ട്വിറ്ററിലൂടെ അറിയിച്ചത്.

tesla-semi-4

 

tesla-semi

ടെസ്‌ലയുടെ അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുന്നത്. ആഴ്ചയിൽ അഞ്ച് ട്രക്ക് വീതം പുറത്തിറങ്ങുമെന്നാണ് ടെസ്‌ല അറിയിക്കുന്നത്. ഫുൾ ലോഡുമായി ഒറ്റ ചാർജിൽ 805 കിലോമീറ്റർ വാഹനം ഓടുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. 

tesla-semi-2

 

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗം കൈവരിക്കാൻ ടെസ്‌ല ട്രക്കിനു വേണ്ടത് 20 സെക്കൻഡ്! ലോഡ് ഇല്ലെങ്കിൽ വെറും 5 സെക്കൻഡ്. ശരാശരി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ജിഗാ ഫാക്ടറിയിൽ നിന്ന് കലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് നിറയെ ലോഡുമായി രണ്ടു ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണു മസ്ക് ഇലക്ട്രിക് ട്രക്കിന്റെ വരവറിയിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്.

 

പരീക്ഷണ ഓട്ടങ്ങളും മറ്റു നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി 2019ൽ നിർമാണം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റു ചില കാരണങ്ങളും ട്രക്കിന്റെ വരവ് വൈകിച്ചു. ഡീസൽ ട്രക്കുകളേക്കാൾ 70 ശതമാനം കുറഞ്ഞ ചെലവിൽ ഓടിക്കാമെന്നു മസ്ക് അവകാശപ്പെടുന്നു. 643 കിലോമീറ്റർ റേഞ്ച് വെറും അര മണിക്കൂർ ചാർജിങ്ങിലൂടെ നേടാനുമാകും.

 

English Summary: Tesla Semi production begins; deliveries to start in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com