‘ഇൻസൾട്ടാണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്’; ലംബോർഗിനിയുടെ പ്രതികാരം വെള്ളിത്തിരയിൽ!
Mail This Article
താൻ സ്വന്തമാക്കിയ ഫെരാരി കാറിനെക്കുറിച്ചുള്ള പരാതിയും അതു നന്നാക്കാനുള്ള നിർദേശവുമായി കാറിന്റെ സൃഷ്ടാവ് സാക്ഷാൽ എൻസോ ഫെറാരിയെ ഫെറൂച്ചിയോ സമീപിക്കുന്നു. എന്നാൽ ഒരു ട്രാക്ടർ നിർമാതാവിന്റെ പരാതിയെന്ന പരിഹാസത്തോടെ എൻസോ ഫെറാറി ആ നിർദേശങ്ങൾ അവഗണിച്ചതോടെ അപമാനിതനായിട്ടായിരുന്നു ഫെറൂച്ചിയോയുടെ മടക്കം. ഈ അപമാനത്തിന് മറുപടിയെന്നോണം പിറവിയെടുത്തതാണ് ലംബോർഗിനി എന്ന കാറുകൾ. തന്നെ അപമാനിച്ച എൻസോ ഫെറാരിലെ പാഠം പഠിപ്പിക്കാന്‍ ഫെറൂച്ചിയോ തുനിഞ്ഞിറങ്ങിയതോടെ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിലൊന്നായ ലംബോർഗിനി ജനിച്ചത്.
പിന്നീട് ഇങ്ങോട് ഏറെ പരീക്ഷണൾ നേരിച്ച ലംബോർഗിനി ഫെരാരിയെ വെല്ലുന്ന ആദ്യ കാർ പുറത്തിറക്കി പിന്നീട് നടന്നത് ചരിത്രം. എന്നാൽ ഈ ബ്രാൻഡ് ഇന്നത്തെ നിലയിലേക്ക് ഉയർന്നു വരാൻ വർഷങ്ങളുടെ കഠിന പ്രയത്‌നമുണ്ടായിരുന്നു. ലംബോർഗിനിയുടെ പ്രതികാരവും കാർ നിർമിക്കുന്നതിന് മുമ്പ് അനുഭവിച്ച പ്രതിസന്ധിയുമെല്ലാം സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ലംബോർഗിനിയുടെ ചരിത്രം ലംബോർഗിനി–ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്ന പേരിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.
ഒരു ബയോപിക് എന്നതിലേറെ മനുഷ്യനും വാഹനങ്ങളും തമ്മിലുള്ള വികാരങ്ങൾ പൂർണമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ട്രെയിലർ. തോൽവിയും പരിഹാസവും അവിടെ നിന്നുമുള്ള ചരിത്രയാത്രയും ജീവചരിത്രത്തെക്കാൾ ഉപരി വികാരങ്ങൾക്കും വിചാരങ്ങൾക്കും പ്രാധാന്യം നൽകി തന്നെയാണ് നിർമിച്ചിരിക്കുന്നത്.
ലാംബോയുടെ ചരിത്രം സിനിമയാക്കുന്നെന്ന സൂചനകൾ ലഭിച്ച സമയം അന്റോണിയോ ബാൻഡേറസ്, അലക് ബാൾഡ്‌വിൻ എന്നിവരായിരുന്നു ലംബോർഗിനി–ഫെരാരി കഥാപാത്രങ്ങൾ. എന്നാൽ ഇപ്പോൾ ഫ്രാങ്ക് ഗ്രില്ലോയാണ് ഫെറൂസിയോ ലംബോർഗിനിയുടെ വേഷത്തിലെത്തുന്നത്. തിരക്കഥയിലെ പ്രതിനായകനായ എൻസോ ഫെരാരിയെ അവതരിപ്പിക്കുന്നത് ഗബ്രിയേൽ ബയേണാണ്. ഹണ്ടും ലൗഡയും തമ്മിലുള്ള മത്സരത്തെക്കാളേറെ ഒന്നുമില്ലായ്മയിൽ നിന്ന് വളരുന്ന ബ്രാൻഡിന്റെ യാത്രയായിരിക്കും സിനിമയിൽ നിന്നു ലഭിക്കുന്നതെന്നു പ്രതീക്ഷിക്കാം. നവംബർ 18ന് ചിത്രം തിയറ്ററുകളിലെത്തും. ട്രെയിലർ കാണാം.
English Summary: The Lamborghini movie we all kind of forgot about is finally here