പുറത്തിറങ്ങിയാൽ സൂപ്പർഹിറ്റ് ! പരീക്ഷണയോട്ടം നടത്തി ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക്
Mail This Article
പരീക്ഷണയോട്ടങ്ങൾ നടത്തി ഇന്നോവ ക്രിസ്റ്റിയുടെ ഇലക്ട്രിക് പതിപ്പ്. കുറച്ചു നാള്‍ മുമ്പ് ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് മോഡലിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ഇന്നോവ ക്രിസ്റ്റയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട ഇന്തോനീഷ്യയാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. ഇലക്ട്രിക് മോട്ടറിന്റെയോ, റേഞ്ചിന്റെയോ വിവരങ്ങൾ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. ഇതൊരു പരീക്ഷണമാണെന്നും പുറത്തിറക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നുമായിരുന്നു അന്ന് ടൊയോട്ട ഇന്തൊനീഷ്യ തലവൻ പറഞ്ഞത്.
ഇന്തോനീഷ്യയിൽ പ്രദർശിപ്പിച്ച് 10 ഇലക്ട്രിക് വാഹനങ്ങിലൊന്നായാണ് ഇന്നോവ ഇലക്ട്രിക്കിനെ അവതരിപ്പിച്ചത്. ജക്കാർത്ത ഓട്ടോഷോയിൽ അവതരിപ്പിക്കുന്നിന്റെ ഭാഗമായി ഇന്നോവ ഇലക്ട്രിക് ഓടുന്നതിന്റെ വിഡിയോയും ടൊയോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഐസി എൻജിൻ മാറ്റി ബാറ്ററി പാക്ക് ഘടിപ്പിച്ച് അകത്തും പുറത്തും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇലക്ട്രിക് ഇന്നോവയെ പ്രദർശിപ്പിച്ചത്. ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് 60 ശതമാനം ചാർജ് ബാക്കിയുണ്ടെന്നും അതിൽ 160 കിലോമീറ്റർ ഇനിയും ഓടുമെന്ന് മീറ്റർ കൺസോളിൽ കാണിച്ചെന്നുമാണ് ഇന്തോനീഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മുടിയ മുൻവശം നൽകിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിങ്‌ലാംപും നൽകിയിട്ടുണ്ട്. ഫ്യുവല്‍ ലിഡിന്റെ സ്ഥാനത്താണ് ഇലക്ട്രിക് ചാര്‍ജിങ് സോക്കറ്റ്.
English Summary: Toyota Innova Electric Spied On Public Road For First Time