ADVERTISEMENT

മനോരമ ഓട്ടോ വേൾഡ് എക്സ്പോ ടിക്കറ്റ് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ലഭിക്കും. ആലുവ, ഇടപ്പള്ളി, എംജി റോഡ്, എറണാകുളം സൗത്ത്, മഹാരാജാസ്, കടവന്ത്ര, വൈറ്റില, പേട്ട, എസ് എൻ ജംങ്ഷൻ തുടങ്ങിയ പത്തു സ്റ്റേഷനുകളിലാണ് ടിക്കറ്റ് ലഭിക്കുക. സിയാൽ കൺവൻഷൻ സെന്ററിലും ടിക്കറ്റ് ലഭിക്കും.

ഫെബ്രുവരി 24, 25, 26 തീയതികളിൽ നെടുമ്പാശേരിയിലെ സിയാൽ കൺവൻഷൻ സെന്ററിലാണ് ഓട്ടോ വേൾഡ് എക്സ്പോ നടക്കുക. രാവിലെ 11 മുതൽ വൈകിട്ട് 8 വരെ നടക്കുന്ന പ്രദർശനത്തിൽ വാഹന ലോകത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനങ്ങൾ ഷോറൂമിലെത്തും മുമ്പ് ഇവിടെ കാണാം. 

അമ്പതിലധികം ഓട്ടമൊബീൽ ബ്രാൻഡുകൾ, ആഡംബര കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, വിന്റേജ് കാറുകൾ എന്നിവയുടെ പ്രദർശനം ഓട്ടോവേൾഡ് എക്സ്പോയിലുണ്ടാകും. പോർഷെ, ഫോക്സ്‌വാഗൻ, ഹാർലി ഡേവിഡ്സൺ, ബിഎംഡബ്ല്യു, ലംബോർഗിനി, ജഗ്വാർ, ഡ്യുകാറ്റി, മെഴ്സിഡീസ്, ഔഡി, ബെനലി, ലെക്സസ്, സ്കോഡ, ബിവൈഡി, എംജി, നിസ്സാൻ, സിട്രോൺ, ഓജസ്, പോളാരിസ്, കിയ, ടൊയോട്ട, റിവോൾട്ട്, ഏഥർ, വോൾവോ, ഹ്യുണ്ടേയ്, ടാറ്റ, ഭാരത് ബെൻസ്, ജീപ്പ്, ഹീറോ, റോയൽ എൻഫീൽഡ്, ഇന്ത്യൻ, ജോയ് ബൈക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വാഹനങ്ങൾ എക്സ്പോയിലുണ്ടാകും.

കൂടാതെ ഗതാഗത നിയമ ബോധവൽക്കരണ പരിപാടികളും സൂപ്പർ കാറുകളുടേയും സൂപ്പർ ബൈക്കുകളുടേയും പ്രത്യേക പ്രദർശനവുമുണ്ടാകും. എനർജി മാനേജ്മെന്റ് സെന്റർ കാഴ്ചവയ്ക്കുന്ന ഇമൊബിലിറ്റി വാഹന ശ്രേണിയും വാഹന വായ്പയെക്കുറിച്ചറിയാൻ ബാങ്കുകളുടെ സ്റ്റാളും എക്സ്പോയിലുണ്ട്. ഓട്ടോ എക്സ്പോ 2023–ന്റെ ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്കും പവേഡ് ബൈ സ്പോൺസർ ജെയിൻ ഓൺലൈനുമാണ്, ഇന്ത്യൻ ഓയിൽ സെർവോയെ‌ കൂടാതെ, മൊബിലിറ്റി പാർട്ണർ കെ എംആർഎൽ, നോളജ് പാർട്ണർ ഐഎസ്എസ്ഡി, പാർട്ണർ ഇഎംസി, മെഡിക്കൽ പാർട്ണർ അപ്പോളോ അഡ്‌ലക്സ്, ഫുഡ് പാർട്ണർ നില, ഫ്ലേവർ പാർട്ണർ മെർസിലി എന്നിവരുമാണ്. 

ടിക്കറ്റുകൾ കൗണ്ടറുകളിൽനിന്ന് വാങ്ങാം. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സ്റ്റാളുകൾ ബുക്ക് ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക–8714615265, 7736234111

English Summary: New Vehicles in Malayala Manorama Auto World Expo-2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com