ADVERTISEMENT

കെഎസ്ആർടിസിക്കായി പ്രകാശ് കണ്ണപ്പ പുതിയ ബസുകൾ നിർമിക്കുന്നു. കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി പ്രകാശിൽ 131 സൂപ്പർ ഫാസ്റ്റ് ബസുകളാണ് ഒരുങ്ങുന്നത് അതിൽ ആദ്യത്തേത് തിരുവനന്തപുരം കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. മാർച്ച് 15 ന് ബാക്കി ബസുകൾ കൂടി എത്തുമെന്നാണ് കെഎസ്ആർടിസി അറിയിക്കുന്നത്. നേരത്തേ കോട്ടയത്തുള്ള കോണ്ടോടി ഓട്ടോക്രാഫ്റ്റിൽ കെഎസ്ആർടിസി ബസുകൾ നിർമിച്ചിട്ടുണ്ട്.

New KSRTC BUs | Photo: KSRTC Adoor/Anuraj VS
New KSRTC BUs | Photo: KSRTC Adoor/Anuraj VS

പുതിയ ബസുകളുടെ ട്രയൽ റണ്ണും റജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബജറ്റ് ടൂറിസത്തിന് വേണ്ടിയാകും ആദ്യം ഉപയോഗിക്കുക. തുടർന്ന് മേയ് പകുതിയോടെ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കും. റൂട്ട് ഉൾപ്പെടെയുളളവ പഠനത്തിന് ശേഷമാകും തീരുമാനിക്കുക.

New KSRTC BUs | Photo: KSRTC Adoor/Anuraj VS
New KSRTC BUs | Photo: KSRTC Adoor/Anuraj VS

അശോക് ലെയ്‌ലാൻഡ് 12 മീറ്റർ ഷാസി

അശോക് ലെയ്‌ലാൻഡിന്റെ 12 മീറ്റർ നീളമുള്ള ഷാസിയിലാണ് ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ എന്ന പ്രകാശ് ബോഡി നിർമിക്കുന്നത്. നേരത്തേയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാക്കും. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവി, യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. മുൻഭാഗത്ത് ഡാഷ് ബോർഡിലും പിന്നിലും ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൺസ്മെന്റ് സംവിധാനവും നിലവിലുണ്ട്.

New KSRTC BUs | Photo: KSRTC Adoor/Anuraj VS
New KSRTC BUs | Photo: KSRTC Adoor/Anuraj VS

ഹൈടെക് ബസ്

ബിഎസ് 6 നിലവാരം പുലർത്തുന്ന ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റുകൾ, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിക്കാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം ട്യൂബ്‌ലെസ് ടയറുകളുമുണ്ട്. ബസുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിക്കുന്നതിനുള്ള i-alert സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

English Summary: KSRTC New Leyland Bus Build By Prakesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com