ADVERTISEMENT

വില്‍പനയില്‍ ഹോണ്ടയെ പോലും ആശ്ചര്യപ്പെടുത്തിയ അവരുടെ കാറാണ് അമേസ്. ഇന്ത്യയില്‍ രണ്ട് ഹോണ്ട കാറുകള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അതിലൊന്ന് അമേസായിരിക്കും. ഹോണ്ടയുടെ ഇന്ത്യയിലെ ആകെ കാര്‍ വില്‍പനയില്‍ 53 ശതമാനം സ്വന്തമാക്കിയ അമേസ് ഇപ്പോള്‍ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. 

New Amaze Brochure - Front & Back.jpg

 

നിലവില്‍ അഞ്ചാം തലമുറ അമേസാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. 2013ല്‍ ഇറങ്ങിയ ആദ്യ അമേസ് മോഡലില്‍ തന്നെ 20 ശതമാനം എഥനോള്‍ ഇന്ധനത്തില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു. അമേസിന്റെ ഉപഭോക്താക്കളില്‍ 40 ശതമാനം ആദ്യ തവണ കാര്‍ വാങ്ങുന്നവരാണ്. ടയര്‍ II, III വിപണിയില്‍ നിന്നാണ് 60 ശതമാനം അമേസ് കാറുകളും വിറ്റു പോയത്. ആകെ വിറ്റ അമേസില്‍ 35 ശതമാനമാണ് ഓട്ടോമാറ്റിക് കാറുകളുള്ളത്. 

New Amaze Brochure - Front & Back.jpg

 

New Amaze
New Amaze

'ഇന്ത്യയിലെ ഹോണ്ടയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. ഹോണ്ട അമേസ് 5.3 ലക്ഷം ഉപഭോക്താക്കളുമായി പത്തു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ചെറുകാറുകളേക്കാള്‍ ഒരു പടി മുകളിലുള്ള അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഞങ്ങള്‍ക്കായി. ബ്രാന്‍ഡ് മൂല്യവും സ്‌റ്റൈലിംങും വാഹനത്തിന്റെ പ്രകടനവും ദീര്‍ഘായുസും സുരക്ഷാ സൗകര്യങ്ങളും യാത്രാസുഖവുമെല്ലാം അമേസിന്റെ വില്‍പനയെ സഹായിച്ചിട്ടുണ്ട്' ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സി.ഇ.ഒയുമായ തകുയ സുമുറ അമേസിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതികരിച്ചു. 

 

2013 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2.6 ലക്ഷം ആദ്യ തലമുറ അമേസുകളാണ് ഹോണ്ട വിറ്റഴിച്ചത്. 2018 മെയ് മാസം മുതല്‍ വിറ്റു തുടങ്ങിയ രണ്ടാം തലമുറ അമേസില്‍ 2.7 ലക്ഷം കാറുകളാണ് ഹോണ്ടക്ക് വില്‍ക്കാനായത്. മാരുതി സുസുകി ഡിസയര്‍, ഹ്യുണ്ടയ് ഓറ തുടങ്ങി വിപണിയിലെ എതിരാളികളോട് മത്സരിച്ചായിരുന്നു അമേസിന്റെ ഈ നേട്ടം. 

 

'മാന്‍ മാക്‌സിമം മെഷീന്‍ മിനിമം' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചാണ് അമേസിനെ ഹോണ്ട നിര്‍മിച്ചത്. പരമാവധി കാബിന്‍ സ്‌പേസും മികച്ച ബില്‍ഡ് ക്വാളിറ്റിയും എഞ്ചിനുമെല്ലാം അമേസിനൊപ്പം ചേരാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ആദ്യ തലമുറ അമേസ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായാണ് വന്നത്. പിന്നീട് 1.5 ലിറ്റര്‍ ഐ DTEC ഡീസല്‍ എഞ്ചിനും ഹോണ്ട അവതരിപ്പിച്ചു. 

 

പ്രീമിയം കാബിനും കൂടുതല്‍ യാത്രാസുഖവും പ്രീമിയം രൂപകല്‍പ്പനയും സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചതുമൊക്കെയാണ് രണ്ടാം തലമുറ അമേസില്‍ വന്ന പ്രധാന മാറ്റം. ഈ സെഗ്മെന്റില്‍ ഡീസല്‍ ഓട്ടോമാറ്റിക് കാര്‍ അവതരിപ്പിച്ചത് രണ്ടാം തലമുറ അമേസായിരുന്നു. നിലവില്‍ 1.2 ലിറ്റര്‍ ഐ-VTEC മോട്ടോര്‍ ഘടിപ്പിച്ച 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് മോഡലുകളാണ് അമേസിനുള്ളത്. 

 

രാജസ്ഥാനിലെ തപുകര ഫാക്ടറിയിലാണ് ഇന്ത്യക്ക് അകത്തേക്കും പുറത്തേക്കുമായി അമേസിനെ നിര്‍മിക്കുന്നത്. ദക്ഷിണാഫ്രിക്കയും സാര്‍ക്ക് രാജ്യങ്ങളുമാണ് അമേസിന്റെ പ്രധാന കയറ്റുമതി വിപണികള്‍. ഇന്ത്യയില്‍ 236 നഗരങ്ങളിലായി 325 ഔട്ട്‌ലെറ്റുകളുള്ള വിപുലമായ ഡീലര്‍ നെറ്റ്‌വര്‍ക്കും ഹോണ്ടക്കുണ്ട്.

 

English Summary: Honda Amaze Completes 10 Years in India, Accounts for 53 Percent of HCIL's Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com