ADVERTISEMENT

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം മാരുതി സുസുക്കി ജിമ്നി വിപണിയിലെത്തിയതിനു പിന്നാല വാഹനത്തിന്റെ കസ്റ്റമൈസേഷനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചു തുടങ്ങി. വാഹനങ്ങളുടെ എഐ സങ്കല്‍പങ്ങളും കസ്റ്റമൈസേഷന്‍ ഡിജിറ്റല്‍ ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. 

 

Suzuki Jimny 3 Door  With Brabus G Class, Kit , Representative image, Al AinClass Motors
Suzuki Jimny 3 Door With Brabus G Class, Kit , Representative image, Al AinClass Motors

ഇപ്പോഴിതാ കസ്റ്റമൈസേഷന്റെ അവസാന വാക്കായ ബ്രാബസ് സുസുക്കി ജിമ്നിക്കുവേണ്ടി കിറ്റ് ഇന്ത്യയിലെത്തിക്കുമെന്ന് സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. ജര്‍മന്‍ ഹൈ പെര്‍ഫോമന്‍സ് ഓട്ടമോട്ടീവ് ആഫ്റ്റര്‍മാര്‍ക്കറ്റ് ട്യൂണിങ് കമ്പനിയാണ് ബ്രാബസ്. മെഴ്‌സിഡീസ്, മെയ്ബ തുടങ്ങിയ ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് കിറ്റ് നല്‍കിയാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്. മെഴ്‌സിഡീസ് ജി-സീരിസിന്റെ ബ്രാബസ് കിറ്റിനു വലിയ ആരാധകവൃന്ദമാണുള്ളത്. ജിമ്നിയെ ജി-വാഗണ്‍ ആക്കി മാറ്റുന്നതിനുള്ള ബ്രാബസ് കിറ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. 

 

വിദേശവിപണിയില്‍ ഈ കിറ്റുകള്‍ ഏറെ നാള്‍ മുന്‍പുതന്നെ ലഭ്യമായിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ഇതു ലഭ്യമാകുന്നത്. ദുബായില്‍ നിന്നു നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് കിറ്റ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 4 ലക്ഷം രൂപ മുടക്കിയാല്‍ പെര്‍ഫോമന്‍സ് ഉള്‍പ്പെടെയുള്ള ബ്രാബസ് കിറ്റ് ജിമ്നിക്കു ലഭിക്കും. മെറ്റല്‍ബോണറ്റ്, ഫ്രണ്ട് റേഡിയേറ്റര്‍ ഗ്രില്‍, എക്‌സ്റ്റെന്റഡ് വീല്‍ ആര്‍ച്ച്, ഫെന്‍ഡര്‍ ഉള്‍പ്പെടെ ഒട്ടേറെ ഭാഗങ്ങള്‍ കിറ്റിനുണ്ട്. കിറ്റ് ഇന്ത്യയില്‍ ഔദ്യോഗികമായി ലഭ്യമായാല്‍ നിയമപരിരക്ഷ ലഭിക്കുമോ ഇല്ലയോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. 

 

English Summary: Suzuki Jimny Modified As A Brabus G Class, Kit May Come to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com