ലക്ഷം ലക്ഷം പിന്നാലെ... ചരിത്രം സൃഷ്ടിച്ച് എക്സ്യുവി 700
Mail This Article
വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് എക്സ്‌യുവി 700. പുറത്തിറങ്ങി 20 മാസം കൊണ്ടാണ് മഹീന്ദ്രയുടെ ഈ പ്രീമിയം എസ്‍യുവി ചരിത്ര നേട്ടം പിന്നിട്ടത്. ആദ്യ 50000 യൂണിറ്റ് 12 മാസം കൊണ്ടും അടുത്ത 50000 യൂണിറ്റ് എട്ടുമാസം കൊണ്ടുമാണ് വിറ്റത്. അടുത്ത അമ്പതിനായിരം യൂണിറ്റ് വിൽപന കൂടുതൽ വേഗത്തിൽ നടത്താൻ ശ്രമിക്കുമെന്നും മഹീന്ദ്ര അറിയിക്കുന്നു.
മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്സ്‍യുവി 700 കഴിഞ്ഞ 2021 ലാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ എസ്‌യുവിയിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. എം സ്റ്റാലിയൻ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബിഎച്ച്പി കരുത്തും 380 എൻഎം വരെ ടോർക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിന് 182 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചർ, അലക്സ വോയ്സ് ഇന്റഗ്രേഷൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്പ്ലേയിൽ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ്‌യുവിയിലുണ്ട്.
English Summary: Mahindra XUV700 Hits 100000 Deliveries