ADVERTISEMENT

ഹാർലി ഡേവിഡ്സൺ എക്സ് 440 വിതരണം ആരംഭിച്ചു, കൈമാറിയത് 1000 ബൈക്കുകൾ. ഹാർലി ഡേവിഡ്സൺ ഷോറൂമിലും തിരഞ്ഞെടുത്ത ഹീറോ ഔട്ട്റ്റുകളിലുമായാണ് 1000 ബൈക്കുളുടെ വിതരണം ചെയ്തത്. രാജസ്ഥാനിലെ നിമ്രാന മേഖലയിലെ ഹീറോ മോട്ടർകോർപ് നിർമാണശാലയിൽ നിർമിച്ച എക്സ്440 മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ വിപണിയിലെത്തിച്ച വാഹനം ആദ്യമാസത്തിൽ തന്നെ 25000ലേറെ ബുക്കിങ് നേടിയിരുന്നു. 

പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാരെത്തിയതോടെ വില വർധിപ്പിക്കുകയും ബുക്കിങ് താൽക്കാലികമായി അവസാനിപ്പിക്കുകയും വരെ ചെയ്തു കമ്പനി. വിൽപന ആരംഭിച്ചതിനു പിന്നാലെ നിലവിലുള്ള ഹാർലി ഷോറൂമുകൾ വഴിയും തിരഞ്ഞെടുത്ത ഹീറോ ഷോറൂമുകൾ വഴിയും വീണ്ടും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം. 

മൂന്നു മോഡലുകളിലാണ് വാഹനം നിർമിച്ചിട്ടുള്ളത്. ഡെനിം എന്ന ബെയിസ് വേരിയന്റിന് 2.40 ലക്ഷം രൂപയും മധ്യനിര മോഡലായ വിവിഡിന് 2.60 ലക്ഷം രൂപയുമാണ് വില. ഉയർന്ന മാറ്റ് ബ്ലാക്കിന് 2.80 ലക്ഷം രൂപയോളമാണ് വില. വാഹനം വിപണിയിലെത്തിച്ച സമയത്തെ അപേക്ഷിച്ച് ഏകദേശം 10500 രൂപയോളം വിലയാണ് ഇപ്പോൾ വർധിച്ചത്. 

നിലവിൽ ലഭിച്ച ബുക്കിങ്ങുകളെല്ലാം 5 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർമാതാക്കളുടെ ശ്രമം. ഇതിന്റെ ഭാഗമായി വിതരണ ശൃംഘല വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഹീറോ മോട്ടർകോർപ് സിഇഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു. നിലവിൽ വലിയ നഗരങ്ങളിലെ വിപണികൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും ഉടൻ ചെറിയ നഗരങ്ങളിലേക്കും വിൽപന വ്യാപിപ്പിക്കാനും ഹീറോ–ഹാർലി കൂട്ടുകെട്ട് പദ്ധതിയിടുന്നു. 

English Summary:

Hero MotoCorp sells 1,000 Harley-Davidson X440 within days of delivery Commencement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com