ADVERTISEMENT

സംവിധായകൻ ബിനീഷ് കളരിക്കലിന് റോയൽ എൻഫീൽഡ് ക്ലാസിക് 350 സമ്മാനിച്ച് പഴഞ്ചൻ പ്രണയം സിനിമയുടെ നിർമാതാക്കൾ. അപ്രതീക്ഷിത ക്രിസ്മസ് സമ്മാനമായാണ് ബുള്ളറ്റ് ലഭിച്ചത് എന്നാണ് സംവിധായകൻ പറയുന്നത്. റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് 'പഴഞ്ചൻ പ്രണയം'. ഇതിഹാസ മൂവിസിന്റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 

പുതിയ ബുള്ളറ്റ് സമ്മാനിച്ചതിന് നിർമാക്കൾക്കുള്ള നന്ദി അറിയിച്ചു കൊണ്ട് സംവിധായകൻ ഫെയ്സ്ബുക്കിൽ  ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം

"പഴഞ്ചൻ പ്രണയം" 2023                          

എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം, ഇത്രയും വലിയ തുടക്കം ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു.

എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്. ഇത് രണ്ടും യാഥാർഥ്യമായത് ഈ വർഷമാണ്. അതിന് കാരണമായത്  എന്റെ ഇടതു വശത്തു നിൽക്കുന്നവരാണ് ബിനു എസ്, വൈശാഖ് രവി  ഫ്രെയിമിൽ ഇല്ലാത്ത സ്റ്റാൻലി ജോഷുവ.  

ആത്മാർത്ഥമായി  ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്താൽ  ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേർ എങ്കിലും കൂടെ ഉണ്ടാവും എന്നതിന്റെ  ഉദാഹരണം ആണ് ഞാൻ. എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ നിന്നവരാണിവർ. ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തിയത് നിങ്ങൾ പ്രേക്ഷകർ ഓരോരുത്തരുമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി  ഡയറക്ടർ ഉൾപ്പെടെ ബാക്കി എല്ലാരുടേയും ജോലി കഴിയും പക്ഷെ ഒരു നിർമാതാവിന് അതിനു ശേഷമാണ് റിസൾട്ട് അറിയാൻ സാധിക്കുക.. ഇന്ന് ഇപ്പോൾ ആ റിസൾട്ട് ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവർ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് നന്ദി..പഴഞ്ചൻ പ്രണയം ടീമിനോടും എന്റെ ആത്മാർത്ഥമായ നന്ദി,

ഞാൻ ഇപ്പോൾ എന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പഴഞ്ചൻ പ്രണയത്തിന് നൽകിയത് പോലെ തന്നെ, ഇനിയും ഉണ്ടാവണം.."

English Summary:

Auto News, Producer Gifted Royal Enfield Classcic 350 To Pazhanjan Pranayam Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com