ADVERTISEMENT

സ്വകാര്യ എസ്റ്റേറ്റിൽ ടൂ വീലർ ഓടിക്കുന്ന വിഡിയോ പങ്കുവച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. അച്ഛൻ വലിയൊരു ബൈക്ക് ആരാധകനായിരുന്നുവെന്നും കോളേജിൽ പഠിക്കുമ്പോൾ യാത്രക്കായി തനിക്ക് ഒരു ടൂ വീലർ വാങ്ങി തന്നിരുന്നെന്നും സുപ്രിയ പറയുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയൽപക്കത്തുള്ള കുടുംബ സുഹൃത്ത് ആർ എക്സ് 100 ഓടിക്കാൻ സുപ്രിയയെ പഠിപ്പിക്കുന്നത് കണ്ട അച്ഛനും അമ്മയും പേടിച്ചുപോയെന്നും സുപ്രിയ കുറിച്ചു. ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്നുമുള്ള ഒരു സന്ദേശവും സുപ്രിയ പങ്കുവയ്ക്കുന്നുണ്ട്. 

"ഞാൻ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലർ ഓടിക്കാൻ പഠിച്ചത്. ഞങ്ങളുടെ അയൽപക്കത്തുള്ള അങ്കിൾ എന്നെ അദ്ദേഹത്തിന്റെ ആർ എക്സ് 100 ഓടിക്കാൻ പഠിപ്പിച്ചത് എന്റെ  അച്ഛനമ്മമാരെ ഞെട്ടിച്ചുകളഞ്ഞിരുന്നു. എന്റെ അച്ഛൻ എന്നും ഒരു വലിയ ബൈക്ക് ആരാധകനായിരുന്നു. അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് അച്ഛന് ഒരു ജാവയും രാജ്ദൂതും സ്വന്തമായിട്ടുണ്ടായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ബൈക്കിൽ അമ്മയുമായി സിനിമക്ക് പോയ ഇരുവരും ബൈക്കിൽ നിന്ന് വീണത് അറിഞ്ഞ് എല്ലാവരും പേടിച്ചുപോയി.

എന്റെ കാര്യത്തിൽ ഡാഡി ഒരുപാട് ശ്രദ്ധയോടെയാണ് തീരുമാനങ്ങൾ എടുത്തിരുന്നത് എങ്കിലും എനിക്ക് കോളേജിൽ പോകാൻ അദ്ദേഹം ഒരു സ്കൂട്ടർ വാങ്ങിതന്നിരുന്നു. അത് ഓടിക്കുന്നതായിരുന്നു അക്കാലത്തെ എന്റെ ഇഷ്ട വിനോദം. ഇന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഞാൻ ഒരിക്കൽ കൂടി സ്കൂട്ടർ ഓടിച്ചപ്പോൾ പഴയ സുപ്രിയയായതുപോലെ ആണ് തോന്നിയത് എങ്കിലും പ്രായത്തിന്റെതായ പക്വതയുള്ള യൗവനത്തിനെ അഹങ്കാരമില്ലാത്ത ഒരു സുപ്രിയയായിരുന്നു അത് (എന്നെക്കുറിച്ച് മറിച്ച് ചിന്തിക്കുന്ന നിരവധി മലയാളികളെ എനിക്കറിയാമെങ്കിലും). നമ്മൾ ഏതു രൂപത്തിലും ഭാവത്തിലും ആണെങ്കിലും നമ്മെത്തന്നെ കണ്ടെത്താനും സ്നേഹിക്കാനും ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുക. എഡിറ്റ് ചെയ്യാനുള്ള എന്റെ കഴിവില്ലായ്മ ക്ഷമിക്കുക. അതുപോലെ തന്നെ ഞനൊരു സ്വകാര്യ എസ്റ്റേറ്റിനുള്ളിലാണ് സവാരി ചെയ്യുന്നത് അതിനാൽ ഹെൽമെറ്റ് എവിടെയെന്ന് ചോദിച്ച് ആരും വരരുത്."

English Summary:

Supriya Menon's Nostalgic Ride: A Tribute to Her Father's Passion for Bikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com