ADVERTISEMENT

ഇന്ത്യന്‍ വാഹന വിപണിയില്‍ വൈദ്യുത ഇരുചക്രവാഹനങ്ങളുടെ പ്രചാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത ഇരുചക്രവാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയെന്ന ധാരണ വൈദ്യുത സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ഇനിയില്ല. നിരവധി മുന്‍ നിര കമ്പനികള്‍ ഒരു ലക്ഷം രൂപയേക്കാള്‍ കുറഞ്ഞ വിലയില്‍ വൈദ്യുത സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇന്ത്യന്‍ വാഹന വിപണിയിലെ ബജറ്റ് ഫ്രണ്ട്‌ലിയായ വൈദ്യുത സ്‌കൂട്ടര്‍ മോഡലുകളെ പരിചയപ്പെടാം. 

ola-1

ഒല എസ്1 എക്‌സ്

കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയും കൊണ്ട് ഞെട്ടിച്ച വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഒല. 2kWh, 3kWh, 4kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന ഒല എസ്1 എക്‌സിന് 69,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 2kWh ബാറ്ററി 95 കി.മീ റേഞ്ചും 3kWh ബാറ്ററി 143-151 കി.മീ റേഞ്ചും 4kWh ബാറ്ററി 190 കി.മീ റേഞ്ചും നല്‍കുന്നു. 

5 ഇഞ്ച് അല്ലെങ്കില്‍ 4.3 ഇഞ്ച് ഡിസ്‌പ്ലേ, കീലെസ് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് കണക്ടിവിറ്റി, 34 ലീറ്റര്‍ ബൂട്ട്‌സ്‌പേസ്, ക്രൂസ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 6kW മോട്ടോറാണ് വാഹനത്തിന്. 

pure-ev

പ്യുര്‍ ഇവി ഇപ്ലൂട്ടോ 7ജി

2.5kWh ബാറ്ററി പാക്കും 1.5kW മോട്ടോറും 2.4 kW എംസിയു ടെക്‌നോളജിയുമുള്ള വാഹനമാണ് പ്യുര്‍ ഇവി ഇപ്ലൂട്ടോ 7ജി. റേഞ്ച് 111കി.മീ മുതല്‍ 151 കി.മീ വരെ. പരവാവധി വേഗത മണിക്കൂറില്‍ 72 കി.മീ. വില 92,999 രൂപ. മറ്റൊരു വകഭേദമായ 7ജി സിഎക്‌സിന് 85 കി.മീ മുതല്‍ 101 കി.മീ വരെയാണ് റേഞ്ച്. വില 77,999. 

bajaj-chetak

ബജാജ് ചേതക് 2901

ബജാജ് അടുത്തിടെ പുറത്തിറക്കിയ ചേതക് 2901ന് 95,998 രൂപയാണ് വില. 2.8kWh ബാറ്ററിയുള്ള ഈ വാഹനത്തിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 123 കി.മീ. പരമാവധി വേഗം മണിക്കൂറില്‍ 63 കി.മീ. എല്‍ഇഡി ലൈറ്റ്, ഇകോ മോഡ്, ഡിജിറ്റല്‍ സ്‌ക്രീന്‍ എന്നിവയുള്ള വാഹനത്തില്‍ 3,000 രൂപ കൂടി നല്‍കിയാല്‍ സ്‌പോര്‍ട് മോഡ്, ഹില്‍ ഹോള്‍ഡ്, റിവേഴ്‌സ് മോഡ്, മ്യൂസിക് കണ്‍ട്രോള്‍സ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭ്യമാവും. 

Magnus EX Every family Electric Updated

ആമ്പിയര്‍ മാഗ്നസ് ഇഎക്‌സ്

ഇന്ത്യയില്‍ ലഭ്യമായ ബജറ്റ് ഇവികളില്‍ ഒന്നാണ് ആമ്പിയര്‍ മാഗ്നസ് ഇഎക്‌സ്. 2.2kWh ബാറ്ററി പാക്കുള്ള വാഹനത്തിന് റേഞ്ച് 100 കി.മീ. പരമാവധി വേഗത മണിക്കൂറില്‍ 53 കിമി. വില 94,900 രൂപ. 

komaki-se-eco

കോംകി എസ്ഇ ഇകോ

എസ്ഇ മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ വാഹനമാണ് കോംകി എസ്ഇ ഇകോ. 97,256 രൂപ വിലയുള്ള വാഹനത്തിന്റെ റേഞ്ച് 95 കി.മീ മുതല്‍ 100 കി.മീ വരെ. പരമാവധി വേഗത മണിക്കൂറില്‍ 55 കിമി. കീ ഫോബ്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ടിഎഫ്ടി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിങ്, പാര്‍ക്കിങ് അസിസ്റ്റ്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

English Summary:

Most Affordable Electric Scooters in India: Under Rs 1 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com