ADVERTISEMENT

പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ അപകടങ്ങളുണ്ടാകുന്ന പല വിഡിയോകൾ നാം കണ്ടുകഴിഞ്ഞു. അതിലേറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസത്തേത്. ആക്‌സിലറേറ്ററും ബ്രേക്കും തമ്മിൽ മാറിപോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വാഹനം ഒരു ഷോപ്പിലേക്ക് ഇടിച്ചു കയറുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കടയുടെ പുറത്തുള്ള സി സി ടി വി യിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ. 

ഒരു കടയുടെ മുമ്പിലേക്കെത്തുന്ന മഹീന്ദ്ര ഥാർ പാർക്ക് ചെയ്യുന്നതിനുള്ള നിർദേശം നൽകുന്ന ഗാർഡിനെ വിഡിയോയിൽ കാണുവാൻ കഴിയും. എന്നാൽ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് വിപരീതമായി വാഹനം മുന്നോട്ടു നീങ്ങുകയും കടയുടെ മുന്നിലുള്ള പടികളിലേക്കു കയറി ഗ്ലാസിൽ ഇടിക്കുകയും ചെയ്യുന്നു. ഡ്രൈവർ വാഹനം നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ബ്രേക്കും ആക്‌സിലേറ്ററും തമ്മിലുള്ള ആശയക്കുഴപ്പം കാരണം കഴിയാതെ വരികയും പിന്നീട് പുറകിലേക്ക് നീങ്ങിയ ഥാർ മറ്റൊരു കാറിൽ കൂടി ഇടിച്ചാണ് നിൽക്കുന്നത്.

English Summary:

New Thar Accident Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com