ADVERTISEMENT

ഫോർച്യൂണറിനെക്കാൾ വലുപ്പം കുറഞ്ഞ എസ്‍യുവിയുമായി ടൊയോട്ട. നവംബറിൽ നിർമാണം ആരംഭിക്കുന്ന എസ്‍യുവി തുടക്കത്തിൽ തായ്‌ലൻഡിലായിരിക്കും വിൽപനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുൻകാല മോഡൽ എഫ്ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. 

ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഐഎംവി 0 എന്ന പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ഹൈലെക്സ്, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് ചാമ്പ് തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്. 

ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്സ് പുതിയ എസ്‍യുവിക്കുണ്ടാകും. 4.5 മീറ്ററിൽ താഴെയായിരിക്കും വാഹനത്തിന്റെ നീളം. 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകളും 2.7 ലീറ്റർ പെട്രോൾ എൻജിനും വാഹനത്തിനുണ്ടാകും. ഇന്ത്യൻ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്‍യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാൽ മിനി ഫോർച്യൂണർ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

English Summary:

New Toyota rugged SUV to enter production by November 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com