ADVERTISEMENT

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു അർജുൻ അശോകൻ. വ്യത്യസ്തമായ വേഷങ്ങളിലൂടെയുള്ള ആ ചലച്ചിത്ര യാത്രയ്ക്ക് കൂട്ടായി ബി എം ഡബ്‌ള്യുവിന്റെ ആഡംബരം കൂടി എത്തിയിരിക്കുന്നു. ഏകദേശം 1.06 കോടി രൂപ എക്സ് ഷോറൂം വില വരുന്ന ബിഎം‍ഡബ്ല്യു എക്സ് 5 40ഐ എം സ്പോർട്സാണ് അർജുന്റെ ഗാരിജിലെ പുതിയ താരം. നാർഡോ ഗ്രേ ആണ് വാഹനത്തിനായി അർജുൻ അശോകൻ തിരഞ്ഞെടുത്ത നിറം. വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതിനായി താരത്തിനൊപ്പം പിതാവ് ഹരിശ്രീ അശോകനടക്കം കുടുംബാംഗങ്ങൾ എല്ലാവരും തന്നെയുമുണ്ടായിരുന്നു.  

മൂന്നു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഈ എസ്‌യുവിക്ക് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.4 സെക്കന്റ് മതി. 

ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓൾ ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്‍യുവിയുടെ ഭംഗി വർധിപ്പിക്കുന്നു. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീൻ, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലമ്പാര്‍ സപ്പോർട്ടുള്ള സ്‌പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ ഈ മോഡലിനുണ്ട്.

English Summary:

Arjun Ashokan Drives Home a Brand New BMW X5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com