ADVERTISEMENT

നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്‌യുവികളെടുത്താല്‍ ഭൂരിഭാഗം ജനപ്രിയ കാറുകളും അതിലുണ്ടാവും. ബ്രെസ, ഫ്രോങ്‌സ്, പഞ്ച്, നെക്‌സോണ്‍, സോണറ്റ്, വെന്യു, എക്‌സ്‌യുവി 3എക്‌സ്ഒ എന്നിവയാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വില്‍പനയുള്ള മോഡലുകള്‍. സെപ്റ്റംബറിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നതില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത് മാരുതി ബ്രെസയും ഫ്രോങ്‌സുമാണ്. 

tata-punch-ev

സെപ്റ്റംബറില്‍ 15,322 മാരുതി ബ്രെസകളാണ് ഇന്ത്യയില്‍ വിറ്റു പോയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ(15,001) അപേക്ഷിച്ച് വില്‍പനയില്‍ 2.14 ശതമാനം മാത്രം വര്‍ധന. ഈ വിഭാഗത്തില്‍ 15.84% വിപണിവിഹിതവും മാരുതി ബ്രെസക്ക് സ്വന്തം. മാരുതി ഫ്രോങ്‌സ് 20.33 ശതമാനം വാര്‍ഷിക വില്‍പന വളര്‍ച്ച നേടിക്കൊണ്ടാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്. 2023 സെപ്റ്റംബറില്‍ 11,455 ഫ്രോങ്‌സുകളാണ് വിറ്റതെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മാരുതി 13,784 ഫ്രോങ്‌സുകള്‍ വിറ്റു. 

Kia Sonet
Kia Sonet

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ടാറ്റ പഞ്ചിനും പഞ്ച് ഇവിക്കും വില്‍പനയില്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഈ വര്‍ഷം പല മാസങ്ങളിലും ഒന്നാമതായിരുന്ന പഞ്ച് സെപ്റ്റംബറിലെത്തിയപ്പോഴേക്കും മൂന്നാം സ്ഥാനത്തേക്കിറങ്ങി. 13,711 ടാറ്റ പഞ്ചുകളാണ് സെപ്റ്റംബറില്‍ വിറ്റത്. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ(13,036) അപേക്ഷിച്ച് 5.18 ശതമാനത്തിന്റെ വാര്‍ഷിക വില്‍പന വളര്‍ച്ച നേടാന്‍ പഞ്ചിന് സാധിച്ചിട്ടുണ്ട്. വില്‍പനയില്‍ വലിയ കുറവു രേഖപ്പെടുത്തിയ ടാറ്റയുടെ മോഡല്‍ നെക്‌സോണാണ്. 2023 സെപ്റ്റംബറില്‍ 15,325 നെക്‌സോണുകള്‍ വിറ്റുവെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 11,470 നെക്‌സോണുകള്‍ മാത്രമാണ് വില്‍ക്കാനായത്. വാര്‍ഷിക വില്‍പനയിലുണ്ടായ ഇടിവ് 25.15 ശതമാനം.

hyundai-venue-3

സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലെ താരം കിയ സോണറ്റാണ്. 2023 സെപ്റ്റംബറില്‍ 4,984 യൂണിറ്റുകള്‍ മാത്രം വിറ്റ സോണറ്റ് 2024 സെപ്റ്റംബറില്‍ വില്‍പന 10,335 ലേക്കെത്തിച്ചു. വാര്‍ഷിക വില്‍പന വളര്‍ച്ച 107.36%. ഹ്യുണ്ടേയ് സോണറ്റാവട്ടെ വില്‍പനയില്‍ 15.94 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2024 സെപ്റ്റംബറില്‍ 10,259 യൂണിറ്റുകളും 2023 സെപ്റ്റംബറില്‍ 12,204 യൂണിറ്റുകളുമാണ് സോണറ്റിന്റെ വില്‍പന. വിപണി വിഹിതം 15.94 ശതമാനത്തില്‍ നിന്നും 10.60 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 

Mahindra XUV 3XO
Mahindra XUV 3XO

മികച്ച നേട്ടമുണ്ടാക്കിയ മറ്റൊരു മോഡല്‍ മഹീന്ദ്രയുടെ XUV3XO ആണ്. 81.42 ശതമാനം വാര്‍ഷിക വില്‍പന വളര്‍ച്ചയാണ് XUV3XO നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4,961 യൂണിറ്റുകളായിരുന്നു വില്‍പനയെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 9,000 XUV3XO വില്‍ക്കാന്‍ മഹീന്ദ്രക്കായി. വാര്‍ഷിക വില്‍പനയില്‍ 20.11 ശതമാനം ഇടിവാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2023 സെപ്തംബറില്‍ 8,647 എക്സ്റ്ററുകള്‍ വിറ്റ ഹ്യുണ്ടേയ് 2024 സെപ്തംബറില്‍ 6,908 എക്സ്റ്ററുകളാണ് വിറ്റത്. 7.14 ശതമാനമാണ് എക്സ്റ്ററിന്റെ സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലെ വിപണി വിഹിതം.

English Summary:

Compact SUV Showdown: Brezza and Fronx Rule September Sales Charts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com