കുറ്റപ്പെടുത്തിയ വമ്പന്മാർ ഇനി ഇന്ത്യയ്ക്കായി കയ്യടിക്കും; വരുന്നത് മോദിയുടെ സ്വപ്നപദ്ധതി
Mail This Article
എന്നാണ് ഇന്ത്യ മുന്നിൽ നടക്കാൻ തുടങ്ങിയത്? അതും ശാസ്ത്ര സാങ്കേതിക രംഗത്ത്? വേണമെങ്കിൽ പറയാം, വേദങ്ങളുടെ കാലം മുതൽക്കുതന്നെ എന്ന്. ഒരു കാര്യം സത്യമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും നമ്മൾ ഏറെ പിന്നിലല്ലായിരുന്നു. ബഹിരാകാശ ഗവേഷണ രംഗത്തും ആണവ ശക്തി ആർജിക്കുന്നതിലുമെല്ലാം നമ്മൾ പാശ്ചാത്യരോടൊപ്പം തന്നെ ഉണ്ടായിരുന്നു. ചിലയിടങ്ങളിലെല്ലാം പലപ്പോഴും അവരെ മറികടന്ന് മുന്നോട്ടു കുതിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതിനു മാറ്റമില്ല. കണക്കുകൂട്ടലുകളും പ്രതീക്ഷയും എല്ലാം ശരിയായി വന്നാൽ യുകെയും യുഎസും അടങ്ങുന്ന വൻശക്തികളെ വീണ്ടും പിന്നിൽ നടത്താൻ ഇന്ത്യയ്ക്കു സാധിക്കും. അതിനുള്ള തയാറെടുപ്പിലുമാണ് രാജ്യം. നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഹൈഡ്രജൻ ട്രെയിൻ അണിയറയിൽ ഒരുങ്ങുകയാണ്. റെയിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ ഫലപ്രാപ്തിയിൽ എത്തുകയാണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപു തന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. എന്താണ് ഹൈഡ്രജൻ ട്രെയിനിന്റെ നേട്ടം? നിലവിൽ ഏതെല്ലാം രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്? റെയിൽവേ മന്ത്രിയെ മാറ്റി നിയമിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ട നേട്ടങ്ങളിൽ എന്തുകൊണ്ടാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി മുന്നിട്ടു നിൽക്കുന്നത്? വിശദമായറിയാം.