മോദിയുടെ സ്വപ്നപദ്ധതി; 2023 ൽ ചർച്ച ചെയ്യപ്പെട്ട വാഹന വിശേഷങ്ങൾ!
Mail This Article
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. കോവിഡ് പ്രതിസന്ധികളും ചിപ്പ് ക്ഷാമവുമെല്ലാം പിന്നിട്ട് ഇന്ത്യൻ വാഹന വിപണി ടോപ് ഗിയറിൽ എത്തി. വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി വാഹനങ്ങളാണ് 2023 ൽ വിപണിയിൽ എത്തിയത്. എംജിയുടെ ചെറു കാർ കോമറ്റ് മുതൽ മാരുതി സുസുക്കി ജിംനി തുടങ്ങി ഈ വർഷം അവസാനം എത്തിയ ഹാരിയർ വരെയുണ്ട് ആ പട്ടികയിൽ. ഈ വർഷം ഏറെ വായിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൂടെ ഒരു തിരിഞ്ഞു നോട്ടം
ഓട്ടോ എക്സ്പോ 2023
കോവിഡു മൂലം ഒരു വർഷം മാറ്റി വച്ച പതിനാറാമത് ന്യൂഡൽഹി ഓട്ടോഎക്സ്പോയ്ക്ക് ഈ വർഷം ആദ്യം തിരിതെളിഞ്ഞു. മാരുതിയുടെ ഇലക്ട്രിക് എസ്‍യുവിയും എസ്‍യുവിയായ ജിംനിയുടെ അഞ്ച് ഡോർ പതിപ്പും ഹ്യുണ്ടേയ് ഹെക്ടറും ടാറ്റയുടെ വൈദ്യുത കാർ അവന്യയുമെല്ലാമായിരുന്നു ഓട്ടോ എക്സ്പോയിൽ താരങ്ങൾ. ഓട്ടോ എക്സ്പോയെപ്പറ്റി കൂടുതൽ അറിയാം
ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിവസത്തിൽ 59 വാഹനങ്ങൾ
കുറ്റപ്പെടുത്തിയ വമ്പന്മാർ ഇനി ഇന്ത്യയ്ക്കായി കയ്യടിക്കും; വരുന്നത് മോദിയുടെ സ്വപ്നപദ്ധതി
നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഹൈഡ്രജൻ ട്രെയിൻ അണിയറയിൽ ഒരുങ്ങുകയാണ്. റെയിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ ഫലപ്രാപ്തിയിൽ എത്തുകയാണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപു തന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. എന്താണ് ഹൈഡ്രജൻ ട്രെയിനിന്റെ നേട്ടം? നിലവിൽ ഏതെല്ലാം രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്? റെയിൽവേ മന്ത്രിയെ മാറ്റി നിയമിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ട നേട്ടങ്ങളിൽ എന്തുകൊണ്ടാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി മുന്നിട്ടു നിൽക്കുന്നത്? പൂർണരൂപം വായിക്കാം...
സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ രണ്ടു ലീറ്റർ പെട്രോൾ തീരും, എങ്കിലും ജീവനാണ് മസ്താങ് ; ടിനി ടോം
ജീവിതയാത്ര എപ്പോഴും ആമയെ പോലെ ആയിരിക്കണമെന്നാണ് എന്റെ പക്ഷം. അൽപം പതുക്കെയാണെങ്കിലും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തണം. എന്നാൽ പുതിയ വണ്ടിയിൽ ആമയെപ്പോലെ പോകാൻ പറ്റില്ലെന്നാണ് എന്റെ മകൻ ആദം പറയുന്നത്, ഇതിൽ കുതിരയെപ്പോലെ പായണം. ആ പറഞ്ഞതിലും കാര്യമുണ്ട്. കാരണം ഈ കാർ കുതിരകണക്കിന് കുതിച്ച് പായാൻ കെൽപുള്ള മസ്താങ്ങാണ്. ആദത്തിനിപ്പോൾ ലൈസെൻസ് കിട്ടിയിട്ടേ ഉള്ളു, മസ്താങ് ആദ്യം ഓടിക്കാൻ കൊടുത്തപ്പോൾ തന്നെ നല്ല സ്പീഡായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തെക്കുറിച്ചു അവൻ സംസാരിക്കുന്നതു കേൾക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ ആശങ്കയുണ്ട്. അതുകൊണ്ട് ഇനി ഈ കാർ ഓടിക്കാൻ കൊടുക്കണോ വേണ്ടയോ എന്ന് ആലോചിക്കണം. പൂർണരൂപം വായിക്കാം...
വാഹനത്തിനു തീപിടിക്കാനുള്ള കാരണമെന്ത്? തീപിടിച്ചാൽ എന്തു ചെയ്യണം
വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴോ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴോ തീപിടിക്കുന്നതിനെപ്പറ്റി നാം നിരന്തരം കേൾക്കുന്നു. എന്തുകൊണ്ടാണ് വാഹനങ്ങൾക്കു തീ പിടിക്കുന്നത്, നാം ഓടിക്കുന്ന വാഹനം സുരക്ഷിതമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇത്തരം വാർത്തകൾ അവശേഷിപ്പിക്കുന്നത്. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാം. പൂർണരൂപം വായിക്കാം...
എഐ ക്യാമറയിൽ നിങ്ങളും കുടുങ്ങിയോ, എങ്ങനെ അറിയാം ?
സംസ്ഥാനത്തെങ്ങും സ്ഥാപിച്ച റോഡ് ക്യാമറകൾ ‘പണി’ തുടങ്ങിക്കഴിഞ്ഞു. ആദ്യ 24 മണിക്കൂറിൽ തന്നെ 84000 പേർ നിയമലംഘനത്തിനു കുടുങ്ങി എന്നാണ് മോട്ടർ വാഹന വകുപ്പ് അറിയിച്ചത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്നൽ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങൾ ക്യാമറയുടെ കണ്ണിൽ പതിയും. പൂർണരൂപം വായിക്കാം
130 എച്ച്: തല തിരിഞ്ഞു പോയ ഒരു ബെൻസ്
ആഡംബരത്തിന്റെ അവസാനവാക്കായ മെഴ്സിഡീസിന് അധികമാരും അറിയാത്ത ഒരു ജനകീയ മുഖമുണ്ടായിരുന്നു. മെഴ്സിഡീസ് 130 എച്ച്. പീപ്പിൾസ് കാറെന്നു പേരുകേട്ട ഫോക്സ്‌വാഗൻ ബീറ്റിലിനു തൊട്ടുമുമ്പ് ബീറ്റിലിനെ അനുസ്മരിപ്പിക്കുന്ന രൂപ സാദൃശ്യത്തിൽ പിറന്ന കുഞ്ഞു മെഴ്സിഡീസ്. 1931 മുതൽ 39 വരെ നാലായിരത്തിൽത്താഴെ മാത്രം കാറുകൾ. മെഴ്സിഡീസ് ചരിത്രത്തിൽത്തന്നെ ഏറ്റവും കുറച്ച് ഉത്പാദിപ്പിക്കപ്പെട്ട മോഡലുകളിലൊന്ന്. ലോകത്ത് ഇന്ന് നൂറിൽത്താഴെ 130 കാറുകൾ ശേഷിപ്പായുണ്ട്. പൂർണരൂപം വായിക്കാം
പിയാനോ ബ്ലാക് നിറത്തിൽ ടൊവിനോയ്ക്ക് പുതിയ കാരവാൻ: വിഡിയോ
പിയാനോ ബ്ലാക് നിറത്തിലുള്ള പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിൽ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് ടോവനോയ്ക്ക് കാരവാൻ നിർമിച്ചു നൽകിയത്. കേരളത്തിലെ പ്രമുഖ കാരവാൻ നിർമാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്സമാൻ മോഡലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സ്റ്റേറ്റ്സമാനിൽ ടൊവിനോയുടെ താൽപര്യപ്രകാരം മാറ്റങ്ങൾ വരുത്തി നിർമിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണ്. പൂർണരൂപം വായിക്കാം
ഇടിച്ച് തോൽപിക്കാനാവില്ല, സുരക്ഷ മുഖ്യം! ക്രാഷ് ടെസ്റ്റിലെ സൂപ്പർതാരങ്ങൾ ഇവർ
പുതിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. വാഹനം ഇടിച്ചുള്ള പരിശോധനക്കൊപ്പം ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാരുടെ സുരക്ഷ, വശങ്ങളിലെ ആഘാതം, സീറ്റ്‌ബെല്‍റ്റ് മുന്നറിയിപ്പ് എന്നിങ്ങനെയുള്ളവയും വിജയകരമായി മറികടന്നാലേ പുതിയ പരിശോധനയില്‍ വാഹനങ്ങള്‍ക്ക് 5 സ്റ്റാര്‍ ലഭിക്കുകയുള്ളൂ. ഇതുവരെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 13 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഈ ക്രാഷ് ടെസ്റ്റ് നടത്തി. അതില്‍ ഏറ്റവും മികച്ച പ്രകടനവും നടത്തിയ അഞ്ചു കാറുകളെ അറിയാം. പൂർണരൂപം വായിക്കാം...
മൊപ്പെഡുകൾ... നിങ്ങൾ സ്വപ്നകുമാരികളല്ലോ
ജീവിതം യൗവന സുരഭിലവും വാഹനങ്ങൾ അസുലഭ സുന്ദരവുമായിരുന്ന ആ കാലഘട്ടങ്ങൾ... അമ്പതുകൾ മുതൽ എൺപതുകളുടെ പാതി വരെ. ഇരു ചക്രങ്ങളിലേറി ‘പറക്കാ’നുള്ളവരുടെ മോഹങ്ങൾ നിറവേറ്റാൻ സൈക്കിളുകളേ ഉള്ളൂ. പിന്നെ പണമുള്ളവർക്കായി എണ്ണം പറഞ്ഞ സ്കൂട്ടറുകളും ബൈക്കുകളും മാത്രം. ബുള്ളറ്റ്, ജാവ, രാജ് ദൂത്... ബൈക്ക് നിര തീർന്നു. സ്കൂട്ടറുകൾ അക്കാലത്ത് വെസ്പ എന്ന ബജാജ്, ലാംബ്രെട്ട എന്ന ലാംബി. ഇത്രയൊക്കേയുള്ളൂ. ലാംബ്രട്ടയുടെ തന്നെ മറ്റൊരു വകഭേദം വിജയ് സൂപ്പറായും ആൽവിൻ പുഷ്പക്കായും എഴുപതുകളുടെ അവസാന കാലത്ത് പുഷ്പിച്ചു നിന്നിരുന്നു. പൂർണരൂപം വായിക്കാം...
ജിംനി മുതൽ ഹാരിയർ വരെ കഴിഞ്ഞ വർഷത്തെ പ്രധാന കാറുകൾ
ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജിംനി 5 ഡോർ തന്നെയായിരുന്നു 2023ലെ പ്രധാന താരം. കൂടാതെ സിട്രോണ്‍ ഇസി3യും ഫ്രോങ്സും ഹാരിയരും സിറ്റി ഹൈബ്രിഡുമെല്ലാം വിപണിയിലെത്തി. 2023 ലെ പ്രധാന ടെസ്റ്റ് ഡ്രൈവുകൾ ഏതൊക്കെയെന്ന് നോക്കാം
320 കി.മീ റേഞ്ച്; ഇലക്ട്രിക്കിൽ ഇനി ഇ സി 3
നാടുവാഴാൻ സിറ്റി ഹൈബ്രിഡ്: മൈലേജ് 27.13 കി.മീ.
ഫ്രോങ്സായി പുനർജന്മം: എസ്‌യുവി വിപണിയിൽ പുത്തൻ തരംഗം
‘ഇടിച്ചിറങ്ങുന്നു’കോമറ്റ്: ഇനി വരും ഇലക്ട്രിക് കാർ തരംഗം
ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്!
30 ലക്ഷത്തിന്റെ മാരുതിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം
പുതിയ സെൽറ്റോസ് വാങ്ങണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
അന്തസ്സും ആഭിജാത്യവും ഇവിടെയുണ്ട്; ഹോണ്ട എലിവേറ്റ്
സി 3 എയർക്രോസ്; എസ്‌യുവിയായാൽ ഇങ്ങനെ വേണം
പുതിയ നെക്സോൺ വന്നു, കണ്ടതെല്ലാം പുതുമ
ഇലക്ട്രിക്കിൽ താരം നെക്സോൺ.ഇവി: റേഞ്ച് 465 കി.മീ
ഹാരിയറാണ് താരം! എസ്‍യുവി സെഗ്‌മെന്റ് ഇനി ടാറ്റ ഭരിക്കുമോ ?
ഹാരിയറല്ല സഫാരി; ആഡംബരവും ഫീച്ചറുകളും നിറഞ്ഞ ‘നെക്സ്റ്റ് ജെൻ’