ADVERTISEMENT

റോഥർഹാം∙ യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി ഇന്ന് മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറും. നടി സുരഭി ലക്ഷ്മി, കേംബ്രിജ് മേയർ  ബൈജു തിട്ടാല എന്നിവരാണ് മുഖ്യാതിഥികൾ. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. രാവിലെ 8 മണി മുതൽ പ്രവേശനം  അന‌ുവദിക്കും.  എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. 

നിരവധി മലയാളി അസോസിയേഷനുകൾ ഏകദിന വിനോദയാത്ര മാൻവേഴ്സിലെ കേരളാപൂരം കാണുവാനായി സംഘടിപ്പിച്ചിട്ടുണ്ട്.  ഇപ്രാവശ്യം 10000ത്തിനും 15000 ത്തിനുമിടയിൽ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നു. വേദിയിൽ വിവിധ കലാപരിപാടികൾ, ചായ് & കോഡ്സ് മ്യൂസിക് ബാൻഡ്, മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും ഉണ്ടായിരിക്കും.  രാവിലെ മുതൽ ടോണ്ടനിലെ പ്രശസ്ത കാറ്ററിങ് സ്ഥാപനമായ മട്ടാഞ്ചേരിയുടെ ഫൂഡ് സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. ബിവറേജ് സ്റ്റാളും, ഗ്രോസറി സ്റ്റാളും കേരളാപൂരം വേദിയിൽ പ്രവർത്തിക്കുന്നതാണ്.

uukma-tiffin-box-kerala-pooram-on-today3

യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്‍റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡന്‍റ് ലീനുമോൾ ചാക്കോ, ജോയിന്‍റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്‍റ് ട്രഷറർ ഏബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡന്‍റും ലെയ്സൺ ഓഫിസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പിആർഒ യുമായ അലക്സ് വർഗീസ്, മുൻ ജോയിന്‍റ്  ട്രഷററും ബോട്ട് റെയ്സ്  മാനേജരുമായ ജയകുമാർ നായർ, മുൻ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോ, മുൻ വൈസ് പ്രസിഡന്‍റും ദേശീയ സമിതിയംഗവുമായ ടിറ്റോ തോമസ്, മുൻ ജോയിന്‍റ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.

യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്,  സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആന്‍റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജനൽ പ്രസിഡന്‍റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.

uukma-tiffin-box-kerala-pooram-on-today1

∙ കാർ പാർക്കിങ്
കേരളാപൂരം വള്ളംകളി മത്സരം കാണാനെത്തുന്നവർ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽ തന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഇന്നത്തെ വള്ളംകളി മത്സരത്തിൽ റണ്ണിങ് കമന്‍ററിയുമായി സി എ ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവർ കാണികളെ ആവേശഭരിതരാക്കും. യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, യുക്മ നേതാക്കൻമാരായ വർഗീസ് ജോൺ, കെ പി വിജി, സജീഷ് ടോം, തമ്പി ജോസ്, ബൈജു തോമസ്, എബ്രഹാം ലൂക്കോസ്, ജയ്സൻ ജോർജ്,  റീജിയണൽ ഭാരവാഹികളായ സുനിൽ, ജോബിൻ, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ, ജേക്കബ് കളപ്പുരയ്ക്കൽ, സനോജ് ജോസ്, യുക്മ നഴ്സസ് ഫോറം ഭാരവാഹികളായ സോണി കുര്യൻ, ഐസക് കുരുവിള, ഷൈനി ബിജോയ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിന്‍റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്‍റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.

യുക്മ-ടിഫിൻ ബോക്സ്  കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്പോൺസേഴ്സ്  ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യനയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിങ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ  കൺസൽറ്റൻസി, മലബാർ ഫൂഡ്സ് ലിമിറ്റഡ് എന്നിവരാണ് വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി  റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:- Manvers Lake Station Road  Wath-Upon-Dearne Rotherham South Yorkshire. S63 7DG.

English Summary:

UUKMA Tiffin Box Kerala Pooram on Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com