ADVERTISEMENT

ലിവർപൂൾ ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനം ലിവർപൂളിൽ സമാപിച്ചു. നീണ്ട പതിനഞ്ച് വർഷം പ്രതിപക്ഷ പാർട്ടിയായി ഇരുന്ന ലേബർപാർട്ടി  അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ സമ്മേളനമാണ് ലിവർപൂളിൽ നടന്നത്.

പ്രധാനമന്ത്രിയും പാർട്ടി ലീഡറുമായ കിയേർ സ്റ്റാമെർ, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നർ, ധനകാര്യ മന്ത്രി റേച്ചൽ റീവ്സ് തുടങ്ങി ഭരണത്തലത്തിലും സംഘടനാ തലത്തിലുമുള്ള വലിയൊരു നേതൃനിരതന്നെ ലിവർപൂളിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ മലയാള പെരുമ വിളിച്ചറിയിച്ചുകൊണ്ട് രാജ്യത്തെ പ്രധാന മലയാളി ലേബർ നേതാക്കൾ സജീവ സാന്നിധ്യം ആയിരുന്നു.

ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ്, ലേബർ പാർട്ടി ദേശീയ സമിതി അംഗവും മുൻ ന്യൂ ഹാം കൗൺസിലറുമായ ജോസ് അലക്സാണ്ടർ, ബേസിങ്സ്‌റ്റോക്ക്‌ കൗൺസിലർ സജീഷ് ടോം, ന്യൂകാസ്റ്റിൽ കൗൺസിലർ ജൂന സത്യൻ, മുൻ ന്യൂ ഹാം കൗൺസിലർ സുഗതൻ തെക്കേപുര, മുൻ മേയറും നിലവിലെ ക്രോയ്ഡൻ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങിയവരാണ് പങ്കെടുത്തത്. 

സെപ്റ്റംബർ 22 മുതലാണ് ദേശീയ സമ്മേളനം കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിൽ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമ്മേളന പ്രതിനിധികൾക്ക്‌ ഒപ്പം നിരവധി ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു. ഏകദേശം ഇരുപതിനായിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. 

English Summary:

Labour Party National Conference Concludes in Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com