ADVERTISEMENT

മഡ്രിഡ് ∙  ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകളും കുതിര സവാരിയിലെ മിന്നും താരവുമായ ജിന ഷൂമാക്കർ വിവാഹിതയായി. കാമുകനായ  ഇയാൻ ബെത്കെയാണ് വരൻ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്‌പെയ്‌നിലെ മജോർക്കയിലെ യാസ്മിൻ വില്ലയില്‍ ചടങ്ങുകൾ ആരംഭിച്ചത്. അരമണിക്കൂർ കൊണ്ട് വിവാഹചടങ്ങുകൾ പൂർത്തിയായി.  2017-ല്‍ റയല്‍ മഡ്രിഡ് പ്രസിഡന്റായ ഫ്‌ളോറെന്റിനോ പെരസില്‍ നിന്ന് ഷൂമാക്കറുടെ ഭാര്യ കോറിന വാങ്ങിയതാണ് ഈ ആഡംബര വില്ല.

വിവാഹവിരുന്ന് ഇന്ന് രാത്രി പോർട്ട് ഡി ആൻഡ്രാറ്റ്‌ക്സിലെ വില്ലയിൽ നടക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷംപാൽമയുടെ തെക്ക് ഭാഗത്തുള്ള മാർക്കറ്റ് മ്ഹാരെസ് സീ ക്ലബിൽ വിവാഹത്തിന് മുന്നോടിയായി പാർട്ടി സംഘടിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചാണ് ഈ പാർട്ടിയിൽ അതിഥികൾ പങ്കുചേർന്നത്. 

Image Credit: Instagram/Gina Schumacher
മൈക്കൽ ഷൂമാക്കറിനൊപ്പം ജിനയും മിക്കും. Image Credit: Instagram/Gina Schumacher

ഏഴ് തവണ എഫ് വൺ ലോക ചാംപ്യനായ ഷൂമാക്കറുടെ മൂത്ത മകളാണ് 26 വയസ്സുകാരിയായ ജിന .  മകൻ മിക്ക് റേസിങ് കരിയറുമായി പിതാവിന്റെ പാത പിന്തുടരുമ്പോൾ, ജിനയ്ക്ക് താത്പര്യം കുതിര സവാരിയാണ്. 2017-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന എഫ്ഇഐ വേൾഡ് റെയ്‌നിങ് ചാംപ്യൻഷിപ്പ് ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ജിന മരിയ 2018 ഫെബ്രുവരിയിൽ, നാഷനൽ റെയ്‌നിങ് ഹോഴ്‌സ് അസോസിയേഷന്റെ മത്സരത്തിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 

Image Credit: Instagram/Gina Schumacher
Image Credit: Instagram/Gina Schumacher

2018 ലെ ജൂനിയർ റൈഡർമാർക്കുള്ള ലോക ചാംപ്യൻഷിപ്പിലും ജിനയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നാല് ലോക ചാംപ്യൻഷിപ്പുകളും പന്ത്രണ്ട് യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടങ്ങളുമാണ് കുതിര സവാരിയിലൂടെ ജിന സ്വന്തമാക്കിയത്. 2017 ഡിസംബറിൽ ഒരു അവാർഡ് ചടങ്ങിലാണ് ഇയാൻ ബെത്കെയുമായുള്ള പ്രണയ ബന്ധം ജിന പരസ്യമാക്കുന്നത്. 

2013 ഡിസംബർ 29നാണ് മൈക്കൽ ഷൂമാക്കർ സ്കീയിങ് അപകടത്തിൽപെട്ടത്. ഫ്രഞ്ച് റിസോർട്ടായ മെറിബെലിൽ മകൻ മിക്കിനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കർ തെന്നി വീഴുകയും തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഷൂമാക്കറെ 2014 സെപ്റ്റംബറിൽ ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരുകയാണ്. 

English Summary:

Gina Schumacher, the daughter of Formula 1 legend Michael, has married Iain Bethke at the family's luxury Spanish villa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com