ADVERTISEMENT

കുംബ്രിയ∙ കൃഷിയിടത്തിൽ വച്ച് വെടിയേറ്റ എട്ടുവയസ്സുള്ള ആൺകുട്ടി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 നാണ് കുംബ്രിയയിലെ വാർകോപ്പ് ഏരിയയിലെ ഏമർജൻസി സർവീസിൽ കുട്ടിക്ക് വെടിയേറ്റതായി വിവരം ലഭിച്ചത്. വെടിയേറ്റ് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയർ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. 60 വയസ്സുള്ള വ്യക്തിയെ സംശയത്തെ തുടർന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Boy, 8, dies after being shot in face at farm - man in his 60s arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com