ലോഡ്ജിൽ താമസിച്ചത് തലാൽ തെളിവാക്കി; ‘മുഖത്ത് തുപ്പി, കത്തികൊണ്ട് കുത്തി’; നിമിഷപ്രിയയ്ക്ക് മുൻപിൽ ഇനിയെന്ത്?
Mail This Article
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?