ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കൊല്ലാൻ യേശുക്രിസ്തുവിനോട് അപേക്ഷിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു പൊതു പരിപാടിയിൽ ഒരു പാസ്റ്റർ തമിഴിൽ പ്രാർത്ഥിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്  എന്നാൽ പ്രചാരണം തെറ്റാണെന്നും ‘അവരെ കൊല്ലുക’ എന്നല്ല ‘അവരെ അനുഗ്രഹിക്കൂ’ എന്ന് പറഞ്ഞ പാസ്റ്ററുടെ തമിഴ് പ്രസംഗം തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം 

‘യേശുവേ, ദയവായി നരേന്ദ്ര മോദിയെയും അമിത് ഷായെയും നിർമല സീതാരാമനെയും യോഗി ആദിത്യനാഥിനെയും കൊല്ലൂ. അയോധ്യയിലെ രാമക്ഷേത്രം തകർത്ത് പള്ളി പണിയാൻ ഞങ്ങൾക്ക് ശക്തി നൽകണമേ,’ - തമിഴ്‌നാട് പള്ളിയിലെ ഒരു പാസ്റ്റർ പറയുന്നു. ഇത് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരിട്ടുള്ള വധഭീഷണിയും ദേശീയ സുരക്ഷയുടെ പ്രശ്നമായതിനാൽ യുപി പോലീസും എൻഐഎയും ഉടൻ ഇടപെടണം എന്നുമാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം.

പ്രാർത്ഥനയ്ക്കിടെ പാസ്റ്റർ 'തൊടുങ്കപ്പാ' എന്ന് തമിഴിൽ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ‘touch them father’ അഥവാ 'പിതാവെ ഇവരെ തൊട്ടനുഗ്രഹിക്കണമെ'യെന്നാണ് വാക്കിന്റെ തമിഴിലുള്ള അർത്ഥമെന്ന് തമിഴ്നാട്ടിലെ ഞങ്ങളുടെ ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.

വൈറലായ വിഡിയോയുടെ വേഗത കുറച്ച്, ശബ്ദം നീക്കി, ഓഡിയോ ആംപ്ലിഫൈ ചെയ്ത ശേഷം, പാസ്റ്റർ വ്യക്തമായി പറയുന്നത് കേട്ടപ്പോൾ, “എംപിമാരെയും എംഎൽഎമാരെയും രക്ഷിക്കൂ. പ്രധാനമന്ത്രി മോദിയെ തൊടൂ, അമിത് ഷായെ തൊടൂ, നിർമല സീതാരാമനെ തൊടൂ... സ്റ്റാലിനെ തൊടൂ... ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തൊടൂ... യേശുവേ, നീ അയോധ്യയിൽ ജീവിക്കുന്ന ദൈവമാണെന്ന് തെളിയിക്കൂ എന്നാണ് പാസ്റ്റർ പറയുന്നതെന്ന് വ്യക്തമായി. ബിജെപി നേതാക്കൾക്കൊപ്പം പാസ്റ്റർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, എംപിമാർ, എംഎൽഎമാർ എന്നിവരെ യും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നതായി ഓഡിയോയിൽ  കേൾക്കാം. 

പാസ്റ്ററുടെ തമിഴ് പ്രാർത്ഥനയെ തെറ്റായി വ്യാഖ്യാനിച്ചതായി വ്യക്തമാക്കി തമിഴ്‌നാട് സർക്കാരിന്റെ വസ്തുതാ പരിശോധന യൂണിറ്റ് വൈറൽ പോസ്റ്റിലെ അവകാശവാദം തള്ളിക്കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോസ്റ്റ് കാണാം

“വിഡിയോയിൽ, പാസ്റ്റർ പ്രാർത്ഥിക്കുമ്പോൾ 'തൊടുങ്കപ്പാ' എന്ന തമിഴ് വാക്കാണ് ഉപയോഗിക്കുന്നത്, 'തൊടുങ്കപ്പ' എന്ന് വിവർത്തനം ചെയ്യുമ്പോൾ,  'തൊടുങ്കപ്പ' എന്ന വാക്കിന്റെ അർത്ഥം തമിഴിൽ 'അനുഗ്രഹിക്കുക' എന്നാണ്. ഇതാണ് തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുകയും ചെയ്യുന്നതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഇതേ വിഡിയോ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലും ഇതേ അവകാശവാദവുമായി പ്രചരിച്ചിരുന്നു

∙ വാസ്തവം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കൊല്ലാൻ യേശുവിനോട് ഒരു പാസ്റ്റർ തമിഴിൽ പ്രാർത്ഥിക്കുന്നത് എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റാണ്. ‘അവരെ കൊല്ലുക’ എന്നല്ല ‘അവരെ അനുഗ്രഹിക്കൂ’ എന്നാണ് പാസ്റ്റർ പറഞ്ഞത്. തെറ്റായ വിവർത്തനം മതവിദ്വേഷം സൃഷ്ടിക്കാൻ ബോധപൂർവം ഷെയർ ചെയ്യുകയാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: A video circulating claiming that a pastor prays to Jesus to kill Prime Minister, Home Minister, Finance Minister and Uttar Pradesh Chief Minister is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com