ADVERTISEMENT

കയ്റോ ∙ ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേരുൾപ്പെടെ 62 പേർ മരിച്ചു. ഹമാസ് കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വിശദീകരണം. വെടിനിർത്തലിനുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. 

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കും മുൻപ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനാണ് പ്രസിഡ‍ന്റ് ജോ ബൈഡന്റെ ശ്രമം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള ചർച്ചകൾക്കായി ഇസ്രയേൽ മധ്യസ്ഥരും ദോഹയിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വടക്കൻ ഗാസയിൽ കമാൽ അദ്‌വാൻ ആശുപത്രി ആക്രമിച്ച് ഇസ്രയേൽ തടവിലാക്കിയ ആശുപത്രി ഡയറക്ടറെ വിട്ടയയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ആശുപത്രി കേന്ദ്രീകരിച്ച് ഹമാസ് ഘടകങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 45,717 ആയി.

English Summary:

Israel-Palestine conflict: Death toll in Gaza rises to 62 after Israeli attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com