ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) വിറ്റൊഴിക്കൽ പുതുവർഷത്തിലും തുടരുന്നു. പുതുവർഷത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം.

ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ് പിൻമാറ്റത്തിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സ് 109ന് അടുത്താണ്. അമേരിക്കയിലെ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 4.5 ശതമാനത്തിനു മുകളിലുമാണ്. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ മാത്രമേ പലിശ കുറയ്ക്കൂ എന്നു സൂചിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Foreign institutional investors (FPI) continue their selling spree, withdrawing ₹4285 crore in the first three trading days of the new year due to a strengthening dollar and high US interest rates. This follows a ₹15,446 crore investment in December.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com