ADVERTISEMENT

മീൻ കറിയായും ഫ്രൈയായും ചോറിന് കൂടെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. പൊന്നും വിലയുള്ള തിരുത ആയാലോ? ഹാ ഓർക്കുമ്പോൾ തന്നെ വായിൽ മീനിന് തുള്ളിച്ചാടാൻ തക്കവണ്ണം വെള്ളം നിറയും. മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമുള്ള മീനാണ് തിരുത. പൊന്നും വിലയുള്ള താരമാണ് തിരുതമീൻ. അപൂർവങ്ങളിൽ അപൂർവമായ മീനാണിതെന്നാണ് കൊച്ചിയിലെ വ്യാപാരികൾ പറയുന്നത്. രുചി, ഘടന, കുറഞ്ഞ മുള്ളുകൾ, പോഷകമൂല്യം എന്നിവയാണ് തിരുതയെ ഉപയോക്താക്കളുടെ പ്രിയപ്പെട്ടതാക്കുന്നത്.

വിദേശിയോ?

കേരളത്തിൽ തിരുത എന്നറിയപ്പെടുന്ന മത്സ്യം ഫ്ലാറ്റ്ഹെഡ് ഗ്രേ മുള്ളറ്റ്, സ്ട്രൈപ്പ്ഡ് മുള്ളറ്റ് എന്നീ പേരുകളിലാണു വിദേശങ്ങളിൽ അറിയപ്പെടുന്നത്.ഏഴു കിലോയോളം ഭാരം വയ്ക്കുന്ന തിരുത ഓരുജലത്തിലും ശുദ്ധജലത്തിലും കടൽജലത്തിലും വളരും. കടലിൽ നിന്നു നദികളിലും അരുവികളിലും ഇവയെത്തുകയും ചെയ്യും. മത്സ്യക്കർഷകർക്ക് ഏറെ പ്രിയമുള്ള തിരുത ലോകത്തിലെ പലഭാഗങ്ങളിലും വളർത്താറുണ്ട്. ഈജിപ്തില്‍ തിരുത മത്സ്യത്തെ ഉണക്കി, ഉപ്പിലിട്ട് ഫെസിക് എന്ന അച്ചാറുമുണ്ടാക്കും. 

thirutha-curry
Gray Mullet Fish-Gayvoronskaya_Yana/Shutterstock

കേരളത്തിലും തിരുതമീനിന് വൻ ഡിമാന്‍ഡാണ്. എത്ര വിലയാണെങ്കിലും തിരുത വാങ്ങുന്നവരുമുണ്ട്. ഫോർട്ട്കൊച്ചി സ്റ്റൈലിൽ തിരുതക്കറി തയാറാക്കിയാലോ? പാചകലോകത്ത് ഒരുപാട് വിഭവങ്ങൾ തയാറാക്കുന്ന, കുക്കിങ് പാഷനായ ഫോർട്ട്കൊച്ചിയിലെ ശ്യാമയാണ് ഈ സ്പെഷൽ വിഭവം തയാറാക്കുന്നത്. എങ്ങനെെയന്ന് നോക്കാം.

സ്പെഷലാണ് ഈ തിരുതക്കറി

തിരുത മീൻ വെട്ടി വൃത്തിയാക്കി കഷണങ്ങളായി മുറിക്കാം. അതിലേക്ക് ചെറിയയുള്ളിയും കറിവേപ്പിലയും മഞ്ഞപൊടിയും ഉപ്പും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒന്നും ചെറുതായി വറുത്തെടുക്കാം. ഒത്തിരി ഫ്രൈ ആകരുത്. ശേഷം ചട്ടിവച്ച് വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയയുള്ളിയും നീളത്തിൽ അരിഞ്ഞ ഇഞ്ചിയും എരിവിന് ആവശ്യത്തിനുള്ള പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം.

thirutha-fry

തിരുതക്കറിയ്ക്ക് വെളുത്തുള്ളി ചേർക്കില്ല. ഇഞ്ചിയാണ് പ്രധാനം. മീനിന്റെ അളവിന് അനുസരിച്ച് ചേരുവകള്‍ ചേർക്കണം. നന്നായി വഴന്ന് വരുമ്പോൾ ഒരു ബൗളിൽ മഞ്ഞപൊടിയും മല്ലിപൊടിയും മുളക്പൊടിയും വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി യോജിപ്പിച്ച് ഉള്ളിയുടെ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇത്തിരിവള്ളവും ചേർത്ത് ഇളക്കണം. ശേഷം തേങ്ങ നന്നായി അരച്ചത് ചേർത്ത് കൊടുക്കാം. 

thiruth-special

മീൻകറിയ്ക്ക് കൊഴുപ്പ് കിട്ടാനാണ് തേങ്ങ ചേർക്കുന്നത്. ഒപ്പം വെള്ളത്തിലിട്ട കുടംപുളിയും ചേർക്കാം. ശേഷം തേങ്ങയുടെ രണ്ടാപാൽ ചേർത്ത് നന്നായി തിളച്ചതിനു ശേഷം ചെറുതായി വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കാം. തക്കാളിയും ചേർത്തിട്ട് അടച്ച്‍‍വച്ച് വേവിക്കാം. ശേഷം ഒന്നാംപാൽ ചേർത്ത് ചട്ടി ഒന്നും ചുറ്റിച്ച് യോജിപ്പിച്ചെടുക്കാം. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം, അതിലേക്ക് വട്ടത്തിൽ അരിഞ്ഞ ചെറിയയുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് മീൻകറിയിലേക്ക് ചേർത്ത് കൊടുക്കാം. നല്ല രുചിയൂറും തിരുതക്കറി റെഡി. ഫോർട്ട്കൊച്ചി സ്റ്റൈൽ കിടിലൻ തിരുതക്കറി നിങ്ങൾക്കും തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com